സിആര്‍ രവിചന്ദ്രന്‍|
Last Modified വ്യാഴം, 10 മാര്‍ച്ച് 2022 (12:20 IST)
യോഗിയുടെ യോഗം തെളിഞ്ഞിരിക്കുകയാണ്. ചരിത്രത്തിലാദ്യമായി വീണ്ടും ഉത്തര്‍പ്രദേശില്‍ ബിജെപി തിരിച്ചെത്തുകയാണ്. ബിജെപിയുടെ ലീഡ് നില ഇപ്പോള്‍ 265ലാണ്. ഒരുഘട്ടത്തില്‍ ലീഡ് 312 വരെ ഉയര്‍ന്നിരുന്നു. അതേസമയം സമാജ് വാദി പാര്‍ട്ടിയുടെ ലീഡാ 120ലേക്ക് ഉയര്‍ന്നിട്ടുണ്ട്. ഗോവയിലും ബിജെപിക്ക് അധികാര തുടര്‍ച്ചയാണ്. ആദ്യഘട്ടത്തില്‍ പിന്നിലായിരുന്ന മുഖ്യമന്ത്രി പ്രമോദ് സാവന്ത് സംഗലീം മണ്ഡലത്തില്‍ ലീഡ് തിരികെ പിടിച്ച് മുന്നേറുകയാണ്.
അതേസമയം പഞ്ചാബിലെ വന്‍ വിജയത്തോടെ ദേശീയ പാര്‍ട്ടിയായി വളര്‍ന്നിരിക്കുകയാണ് ആംആദ്മി പാര്‍ട്ടി. പഞ്ചാബില്‍ 51സീറ്റുകളില്‍ ആംആദ്മി ലീഡുചെയ്യുകയാണ്. 117 അംഗ പഞ്ചാബ് നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിലേക്ക് കടക്കുകയാണ് ആംആദ്മി. അതേസമയം 30സീറ്റുകളിലാണ് കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത്. ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് പിന്നിലാണ്.
403 അംഗ യുപി നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിനു വേണ്ട 202 സീറ്റുകളില്‍ ബിജെപി ലീഡ് ചെയ്യുകയാണ്. അതേസമയം സമാജ്വാദി പാര്‍ട്ടി 110 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു.