അനുബന്ധ വാര്‍ത്തകള്‍
- കൊവിഡ് കാലത്ത് ആരും പട്ടിണി കിടക്കാതെ സര്‍ക്കാര്‍ സംരക്ഷിച്ചുവെന്ന് നിര്‍മലാ സീതാരാമന്; യുവാക്കളുടേയും സ്ത്രീകളുടേയും ക്ഷേമത്തിന് ഊന്നല്‍
- Union Budget 2023-24:അമൃത കാലത്തെ ആദ്യ ബജറ്റെന്ന് ധനമന്ത്രി, 7 മേഖലകൾക്ക് മുൻഗണന
- ബജറ്റവതരണത്തില്‍ റെക്കോര്‍ഡിട്ട് നിര്‍മലാ സീതാരാമന്; ഏറ്റവും കൂടുതല്‍ ബജറ്റ് അവതരിപ്പിക്കുന്ന വനിത
- തിരഞ്ഞെടുപ്പിന് മുമ്പുള്ള സമ്പൂര്‍ണ്ണ ബജറ്റ്: കൂടുതല്‍ ജനപ്രിയ പദ്ധതികള്‍ പ്രഖ്യാപിക്കാന്‍ സാധ്യത
- Union Budget 2023 Live Updates: കേന്ദ്ര ബജറ്റ് ഉടന്‍, തത്സമയം വാര്‍ത്തകള്‍
Union Budget 2023 Live Updates: ഇന്ത്യന്‍ സമ്പദ്ഘടന ശരിയായ ദിശയില്‍, ഭക്ഷ്യസുരക്ഷയ്ക്ക് 2 ലക്ഷം കോടി; കേന്ദ്ര ബജറ്റ് പ്രഖ്യാപനങ്ങള്‍
Union Budget 2023 Live Updates: ഇന്ത്യന്‍ സമ്പദ്ഘടന ശരിയായ ദിശയിലെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്. ലോകം ഇന്ത്യയെ ഉറ്റുനോക്കുന്നു. ലോകം ഇന്ത്യന്‍ സമ്പദ്ഘടനയെ തിളങ്ങുന്ന നക്ഷത്രമായി കാണുന്നെന്നും ബജറ്റ് അവതരണ വേളയില്‍ ധനമന്ത്രി പറഞ്ഞു. രണ്ടാം മോദി സര്‍ക്കാര്‍ അവസാന സമ്പൂര്‍ണ ബജറ്റാണ് ലോക്സഭയില്‍ അവതരിപ്പിക്കുന്നത്.
വളര്‍ച്ചാനിരക്ക് ഏഴ് ശതമാനത്തിലെത്തുമെന്ന് ധനകാര്യമന്ത്രി പറഞ്ഞു. അടുത്ത 100 വര്‍ഷത്തെ വികസനത്തിനുള്ള ബ്ലൂപ്രിന്റ് ആകും ബജറ്റ്. ഇതുവരെ 11.7 കോടി ശൗചാലയങ്ങള്‍ നിര്‍മിച്ചു. പി.എം. ഗരീബ് കല്യാണ്‍ അന്ന യോജന പദ്ധതി ഒരു വര്,ം കൂടി തുടരും. ഒന്‍പത് വര്‍ഷത്തിനിടെ ആളോഹരി വരുമാനം ഇരട്ടിയായി. 157 നഴ്സിങ് കോളേജുകള്‍ സ്ഥാപിക്കും. കാര്‍,ിക വായ്ക 20 ലക്ഷം കോടിയായി ഉയര്‍ത്തും. ഭക്ഷ്യസുരക്ഷയ്ക്ക് 2 ലക്ഷം കോടി രൂപ നീക്കിവച്ചതായും ബജറ്റില്‍ പ്രഖ്യാപിച്ചു.
2200 കോടി രൂപയുടെ ഹോര്‍ട്ടികള്‍ച്ചര്‍ പാക്കേജ്
അരിവാള്‍ രോഗം 2027 ഓടെ പൂര്‍ണമായി നിര്‍മാര്‍ജനം ചെയ്യും
9.6 കോടി പാചകവാതക കണക്ഷന് നല്കി
മത്സ്യബന്ധന രംഗത്തെ വികസനത്തിന് 6000 കോടി
നഗരവികസനത്തിനു 10000 കോടി