അനുബന്ധ വാര്‍ത്തകള്‍
- മാന്‍ഡസ് ചുഴലിക്കാറ്റില്‍ തമിഴ്നാട്ടില്‍ നാല് പേര് മരണപ്പെട്ടു; 200 ലധികം പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി
- തിയേറ്ററില്‍ കാന്താര കാണാനെത്തിയ മുസ്ലിം യുവാവിനും യുവതിക്കും നേരെ ആക്രമണം
- മാന്‍ഡോസ് ചുഴലിക്കാറ്റ് തീരം തൊട്ടു; തമിഴ്നാട്ടില്‍ അതീവ ജാഗ്രത
- രണ്ടാമതും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ വിസമ്മതിച്ച ഭാര്യയെ യുവാവ് കഴുത്തില്‍ കയര്‍ മുറുക്കി കൊലപ്പെടുത്തി
- അഞ്ചുവര്‍ഷത്തിനിടെ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചത് 1,83,741 പേര്
ഒരു പുരുഷന് നാല് സ്ത്രീകളെ വിവാഹം കഴിക്കുന്നത് പ്രകൃതി വിരുദ്ധമാണെന്ന് നിതിന്‍ ഗഡ്കരി
ഒരു പുരുഷന് നാല് സ്ത്രീകളെ വിവാഹം കഴിക്കുന്നത് പ്രകൃതി വിരുദ്ധമാണെന്ന് നിതിന്‍ ഗഡ്കരി. വിദ്യാസമ്പന്നരും പുരോഗമന വാദികളും നാല് വിവാഹം കഴിക്കുന്നവരല്ലെന്നും നിതിന്‍ ഗഡ്കരി പറഞ്ഞു. ഏകീകൃത സിവില്‍ നിയമം നടപ്പാക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുന്നതിനിടയിലാണ് നിതിന്‍ ഗഡ്കരി ഇക്കാര്യം പറഞ്ഞത്.
ഒരു പുരുഷന് ഒരു സ്ത്രീയെ വിവാഹം കഴിച്ചാല്‍ അത് സ്വാഭാവികമാണ്. എന്നാല്‍ ഒരു പുരുഷന് നാല് സ്ത്രീകളെ വിവാഹം ചെയ്താല്‍ അത് പ്രകൃതി വിരുദ്ധമാണ്. ഏകീകൃത സിവില്‍ കോഡിനെ രാഷ്ട്രീയമായി നോക്കിക്കാണരുതെന്നും ആ നിയമം രാജ്യത്തെ പാവപ്പെട്ടവര്‍ക്ക് ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.