തിയേറ്ററില്‍ കാന്താര കാണാനെത്തിയ മുസ്ലിം യുവാവിനും യുവതിക്കും നേരെ ആക്രമണം

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 10 ഡിസം‌ബര്‍ 2022 (13:58 IST)
തിയേറ്ററില്‍ കാന്താര കാണാനെത്തിയ മുസ്ലിം യുവാവിനും യുവതിക്കും നേരെ ആക്രമണം. ദക്ഷിണ കന്നട ജില്ലയിലെ സുള്ളിയയിലെ സന്തോഷ് തീയേറ്ററിലാണ് സംഭവം. യുവതിയുടെ ശിരോവസ്ത്രം കണ്ടയുടന്‍ സമീപത്തെ കടയിലെ വ്യാപാരി വന്നു ഇവരെ ചോദ്യം ചെയ്യുകയായിരുന്നു. പിന്നാലെ മറ്റുള്ളവരും എത്തി യുവാവിനെ കൈയേറ്റം ചെയ്തു. ഇതോടെ രണ്ടുപേരും സിനിമ കാണാതെ മടങ്ങി പോവുകയായിരുന്നു. ഇതു സംബന്ധിച്ച് ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പോലീസ് അന്വേഷണം തുടങ്ങി. പോലീസ് ഇവരെ കണ്ടെത്തി പരാതി ആവശ്യപ്പെടുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :