പോണ്‍ വീഡിയോയില്‍ കണ്ടത് ഭാര്യയാണെന്ന് സംശയം; കുട്ടികളുടെ മുന്നിലിട്ട് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 19 ഏപ്രില്‍ 2022 (11:00 IST)
പോണ്‍ വീഡിയോയില്‍ കണ്ടത് ഭാര്യയാണെന്ന് സംശയിച്ച് ഓട്ടോ ഡ്രൈവര്‍ കുട്ടികളുടെ മുന്നിലിട്ട് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി. കര്‍ണാടകയിലെ രാമനഗര്‍ ടൗണില്‍ കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം നടന്നത്. പ്രതിയും 40കാരനുമായ ജഗീര്‍ പാഷയാണ് ഭാര്യയെ കൊലപ്പെടുത്തിയത്. രണ്ടുമാസം മുന്‍പ് ഇയാള്‍ കണ്ട പോണ്‍ വീഡിയോയില്‍ അഭിനയിച്ചത് തന്റെ ഭാര്യയും 35കാരിയുമായ മുബീനയാണെന്ന് ഇയാള്‍ക്ക് സംശയം ഉണ്ടായിരുന്നു. ഇത് പറഞ്ഞ് നിരന്തരം ഇയാള്‍ വഴക്കുണ്ടാക്കി. 15 വര്‍ഷം മുന്‍പാണ് ഇരുവരും വിവാഹിതരായത്. അഞ്ചുകുട്ടികളാണ് ഇവര്‍ക്കുള്ളത്. കുട്ടികളുടെ മുന്നിലിട്ടാണ് പ്രതി ഭാര്യയെ കൊലപ്പെടുത്തിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :