അനുബന്ധ വാര്‍ത്തകള്‍
- മലപ്പുറത്ത് വാഹനാപകടം: യുവാവ് മരിച്ചു; അഞ്ചുപേര്‍ക്ക് പരിക്ക്
- കേരള ഹൗസില്‍ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരെ നിയമിച്ചത് വിഎസ് അച്യുതാനന്ദന് നല്കിയ കത്തുകളുടെ കൂടി അടിസ്ഥാനത്തില്‍: ഉമ്മന്‍ചാണ്ടി
- ബിപിസിഎൽ പ്ലാന്റ് ഉദ്ഘാടനം: പ്രധനമന്ത്രി ഞായറാഴ്ച കേരളത്തിലെത്തും, സന്ദർശനം തെരഞ്ഞെടുപ്പ് പ്രഖ്യാപനം പടിവാതിലിൽനിൽക്കുമ്പോൾ
- കൂടുതല്‍ വാക്സിനേഷന് കേന്ദ്രങ്ങള്‍ തിരുവനന്തപുരത്ത്; ഏറ്റവും കൂടുതല്‍ വാക്സിന് സ്വീകരിച്ചവര്‍ എറണാകുളത്ത്
- സംസ്ഥാനത്ത് ഇന്നലെ കൊവിഡ് വാക്സിന് സ്വീകരിച്ചത് 14,308 ആരോഗ്യ പ്രവര്‍ത്തകര്‍
കേന്ദ്രത്തിന്റെ നിര്‍ദേശപ്രകാരം ട്വിറ്റര്‍ അക്കൗണ്ടുകള്‍ നീക്കം ചെയ്തുതുടങ്ങി
കേന്ദ്രത്തിന്റെ നിര്‍ദേശപ്രകാരം ട്വിറ്റര്‍ അക്കൗണ്ടുകള്‍ നീക്കം ചെയ്തുതുടങ്ങി. 257 ട്വിറ്റര്‍ അക്കൗണ്ടുകള്‍ക്കെതിരെ നടപടി എടുക്കണമെന്നാണ് ഐടി മന്ത്രാലയം ട്വിറ്ററിന് നിര്‍ദേശം നല്‍കിയിരുന്നത്. ഇതില്‍ 127 അക്കൗണ്ടുകളും പൂട്ടിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഐടി ആക്ട് സെക്ഷന്‍ 69എ പ്രകാരമാണ് നടപടി.
#ModiPlanningFarmerGenocide എന്ന ഹാഷ്ടാഗ് ഉപയോഗിച്ചിട്ടുള്ള അക്കൗണ്ടുകളാണ് പൂട്ടിക്കൊണ്ടിരിക്കുന്നത്. കൂടാതെ പാക്കിസ്ഥാന് ഖാലിസ്ഥാന്‍ ബന്ധമുള്ള 1178 അക്കൗണ്ടുകള്‍ നീക്കം ചെയ്യാനും സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതില്‍ 583 അക്കൗണ്ടുകള്‍ക്കെതിരെ നടപടി എടുത്തതായാണ് ലഭിക്കുന്ന വിവരം.