ബിപിസിഎൽ പ്ലാന്റ് ഉദ്ഘാടനം: പ്രധനമന്ത്രി ഞായറാഴ്ച കേരളത്തിലെത്തും, സന്ദർശനം തെരഞ്ഞെടുപ്പ് പ്രഖ്യാപനം പടിവാതിലിൽനിൽക്കുമ്പോൾ

വെബ്ദുനിയ ലേഖകൻ| Last Modified ബുധന്‍, 10 ഫെബ്രുവരി 2021 (08:39 IST)
ബിപിസിഎൽ പ്ലാന്റ് ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച കേരളത്തിലെത്തും. തെരഞ്ഞെടുപ്പ് പ്രഖ്യാപനം പടിവാതിലിൽ നിൽക്കുമ്പോഴാണ് പ്രധാനമന്ത്രിയുടെ സന്ദർശനം എന്നത് ഏറെ പ്രധാനമാണ്. പ്ലാന്റ് ഉദ്ഘാടനത്തിന് ശേഷം അദ്ദേഹം കൊച്ചിയിൽ ബിജെപി യോഗത്തിലും പങ്കെടുത്തേയ്ക്കും. 14ന് ബിജെപി കോർ കമ്മറ്റി യോഗം വിളിച്ചിട്ടുണ്ട്. ഈ യോഗത്തിൽ മോദി പങ്കെടുത്തേയ്ക്കും എന്നാണ് വിവരം. മുതിർന്ന ബിജെപി നേതാക്കളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. കേരളത്തിലെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ പുരോഗതി നേതാക്കൾ പ്രധാനമന്ത്രിയെ നേരിട്ട് ധരിപ്പിയ്ക്കും. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചാൽ തിരുവനന്തപുരത്ത് നടക്കുന്ന പ്രചാരണ യോഗത്തിൽ പങ്കെടുക്കാൻ മോദി എത്തുമെന്നും ബിജെപി വൃത്തങ്ങൾ വ്യക്തമാക്കുന്നു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :