1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Tripura terror news

ത്രിപുരയില്‍ തൊഴിലാളികളെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി

Tripura
ത്രിപുരയില്‍ തൊഴിലാളികളെ ഭീകരര്‍ തട്ടിക്കൊണ്ടു പോയി. മൂന്ന് തൊഴിലാളികളെയാണ് തട്ടിക്കൊണ്ടുപോയത്. ഇന്തോ-ബംഗ്ലാദേശ് അതിര്‍ത്തിയില്‍ വേലിനിര്‍മിക്കുന്ന ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു ഇവര്‍. ഭീകര സംഘടനയായ നാഷണല്‍ ലിബറേഷന്‍ ഫ്രണ്ട് ഓഫ് ത്രിപുരയാണ് സംഭവത്തിന് പിന്നിലെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ സംശയിക്കുന്നത്. 
 
സമാനമായ രീതിയില്‍ അടുത്തിടെ ഒരു വ്യാപാരിയേയും ഭീകരര്‍ തട്ടിക്കൊണ്ടുപോയിരുന്നു. വ്യാപാരിയെ ഇതുവരെ കണ്ടെത്താന്‍ പൊലീസിനു കഴിഞ്ഞിട്ടില്ല. തൊഴിലാളികളെ ബംഗ്ലാദേശിലേക്ക് കടത്തിയതായാണ് പൊലീസ് സംശയിക്കുന്നത്.
About Writer
ശ്രീനു എസ്
അടുത്ത ലേഖനം
ഉച്ചയ്ക്ക് 12 മണിവരെ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ പോളിങ് 25.55 ശതമാനം