തബ്‌ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത വിദേശികൾക്ക് വിലക്ക്, പത്ത് വർഷത്തേക്ക് ഇന്ത്യയിൽ പ്രവേശിക്കരുത്

വെബ്ദുനിയ ലേഖകൻ| Last Updated: വെള്ളി, 5 ജൂണ്‍ 2020 (10:06 IST)
ഡൽഹി: തബ്‌ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത വിദേശികൾക്ക് വിൽക്കേർപ്പെടുത്തി കേന്ദ്ര സർക്കാർ. 2,550 വിദേശികൾക്കാണ് പത്ത് വർഷത്തേയ്ക്ക് ഇന്ത്യയിൽ പ്രവേശിയ്ക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയിരിയ്ക്കുന്നത്. ലോക്ഡൗൺ ലംഘിച്ചതിന് സമ്മേളനത്തിന് എത്തിയ 900 വിദേശ അംഗങ്ങളുടെ വിസ റദ്ദാക്കുകയും ഇന്ത്യയിൽ പ്രവേശിയ്ക്കുന്നതിന് വിലക്കേർപ്പെടുത്തുകയും ചെയ്തതിന് പിന്നാലെയാണ് ഇത്.

ടൂറിസ്റ്റ് വിസയിൽ എത്തിയാണ് മിക്ക വിദേശ അംഗങ്ങളും തബ്‌ലീഗ് സമ്മേളനത്തിൽ പങ്കെടുത്തത്. ടൂറിസ്റ്റ് വിസയിൽ എത്തുന്നവർക്ക് മതപരമയ പ്രവത്തനങ്ങളിൽ ഇടപെടാൻ അനുവാദമില്ല. ഫോറിനേഴ്സ് ആക്ട്, ദുരന്തനിവാരണ നിയമം എന്നിവയുടെ അടീസ്ഥാനത്തിലാണ് നടപടി. ലോക്ഡൗൺ മാർഗനിർദേശങ്ങൾ ലംഘിച്ച് മത സമ്മേളനം നടത്തിയതിൽ തബ്‌ലീഗ് ജമാഅത് ഇന്ത്യ തലവൻ മൗലാന സാദ് ഉൾപ്പടെയുള്ള മത നേതാക്കൾക്കെതിരെ നേരത്തെ നടപടി സ്വീകരിച്ചിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :