കോല്‍ക്കത്ത|
Last Updated:
തിങ്കള്‍, 16 ഫെബ്രുവരി 2015 (19:03 IST)
പശ്ചിമ ബംഗാളില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന രണ്ട് മണ്ഡലങ്ങളിലും തൃണമൂല്‍ കോണ്‍ഗ്രസിന് വിജയം. കൃഷ്ണഗഞ്ച് നിയമസഭാ മണ്ഡലത്തില്‍
തൃണമൂല്‍ കോണ്‍ഗ്രസിലെ സത്യജിത്ത് ബിശ്വാസ്
37,000 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ബിജെപിയിലെ മാനബേന്ദ്രയെ പരാജയപ്പെടുത്തി. ഇവിടെ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ രണ്ടാമതെത്തിയ സിപിഎം ഇത്തവണ മൂന്നാമതായി. കോണ്‍ഗ്രസിന് നാലാംസ്ഥാനമാണുള്ളത്.
തൃണമൂല്‍ എംഎല്‍എയായിരുന്ന സുശീല്‍ ബിശ്വാസ് മരണപ്പെട്ട സാഹചര്യത്തിലാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടന്നത്. ബോംഗന്‍ ലോക്സഭാമണ്ഡലത്തില്‍
മമത്ബാല താക്കൂര്‍
ബിജെപി സ്ഥാനാര്‍ഥിയെ 84,000 ത്തോളം വോട്ടിനു ബിജെപിയുടെ സുബ്രത് സാഹയെ തോല്പിച്ചു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.