ശാരദാ ചിട്ടിഫണ്ട്: കേസില്‍ മമതയെ കുടുക്കാന്‍ ശ്രമമെന്ന് മദന്‍ മിത്ര

 ശാരദാ ചിട്ടിഫണ്ട് തട്ടിപ്പ് , മദന്‍ മിത്ര , സിബിഐ , തൃണമൂല്‍ കോണ്‍ഗ്രസ്
കൊല്‍ക്കത്ത| jibin| Last Modified ബുധന്‍, 17 ഡിസം‌ബര്‍ 2014 (15:32 IST)
ശാരദാ ചിട്ടിഫണ്ട് തട്ടിപ്പുകേസില്‍ കസ്‌റ്റഡിയില്‍ കഴിയുന്ന ബംഗാള്‍ ഗതഗതമന്ത്രി മദന്‍ മിത്ര അന്വേഷണ സംഘത്തിനെതിരെ രംഗത്ത്. മമത ബാനര്‍ജിയും മുതിര്‍ന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളും ചേര്‍ന്നാണ് ശാരദാ ചിട്ടിഫണ്ട് തട്ടിപ്പ് നടത്തിയതെന്ന് പറയാന്‍ തന്നോട് സിബിഐ തന്നെ നിര്‍ബന്ധിക്കുകയാണെന്ന് മദന്‍ മിത്ര കോടതിയില്‍ പറഞ്ഞു.

തനിക്ക് സിബിഐ കസ്‌റ്റഡിയില്‍ ക്രൂര മര്‍ദ്ദനമാണ് ഏല്‍ക്കേണ്ടി വരുന്നതെന്നും. മുഖം മറച്ച നാല് സിബിഐ ഉദ്യോഗസ്ഥര്‍ തന്നെ മാനസികമായി പീഡിപ്പിച്ചതായും തുടര്‍ന്ന് 50ഓളം വരുന്ന ഉദ്യോഗസ്ഥര്‍ ബലമായി തന്റെ ശബ്ദം ശേഖരിക്കാന്‍ ശ്രമിച്ചതായും മദന്‍ മിത്ര വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളില്‍ കസ്റ്റ്ഡിയില്‍ ആയിരുന്നെങ്കിലും സിബിഐ ഉദ്യോഗസ്ഥര്‍ തന്നെ ചോദ്യം ചെയ്തില്ലെന്നും. പകരം തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളെ കേസില്‍ പെടുത്താന്‍ ഉതുകുന്ന ചോദ്യങ്ങളാണ് ഉദ്യോഗസ്ഥര്‍ ചോദിച്ചതെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് ശാരീരിക പ്രശ്നങ്ങള്‍ ഉള്ളതിനാല്‍ ജാമ്യം അനുബദിക്കണമെന്നും. ബിജെപിയുടെയും മോഡിയുടെയും ഗൂഢാലോചനയാണ് തന്റെ അറസ്റ്റ്. ഇങ്ങനെ ദ്രോഹിക്കാന്‍ താന്‍ കള്ളനോ കൊള്ളക്കാരനോ ആണോയെന്നും അദ്ദേഹം ചോദിച്ചു.

അതേസമയം മദന്‍ മിത്രയുടെ ജാമ്യ ഹര്‍ജി കോടതി തള്ളി. കസ്റ്റഡി കാലാവധി നീട്ടി നല്‍കിയ കോടതി മിത്രയുടെ ശബ്ദം ശേഖരിക്കുന്നതില്‍ നിന്നും സിബിഐയെ വിലക്കി. സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരം ഗൂഢാലോചന ഉള്‍പ്പടെയുള്ള കുറ്റങ്ങള്‍ ചുമത്തി കഴിഞ്ഞ ആഴ്ചയാണ് മിത്രയെ സിബിഐ അറസ്റ്റ് ചെയ്തത്. തൃണമൂല്‍ കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവും മമത ബാനര്‍ജിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ആളുമാണ് മദന്‍ മിത്ര.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :