ശാരദ ചിട്ടി തട്ടിപ്പ്: ബംഗാള്‍ ഗതാഗത മന്ത്രി മദന്‍മിത്ര അറസ്‌റ്റില്‍

തൃണമൂല്‍ കോണ്‍ഗ്രസ് , ശാരദ ചിട്ടി തട്ടിപ്പ് , മമത ബാനര്‍ജി , മദന്‍മിത്ര
ന്യൂഡല്‍ഹി| jibin| Last Modified വെള്ളി, 12 ഡിസം‌ബര്‍ 2014 (18:32 IST)
ബംഗാള്‍ ഗതാഗത മന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മദന്‍ മിത്രയെ സിബിഐ അറസ്റ്റു ചെയ്തു. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ അടുത്ത അനുയായി ആയ മദന്‍ മിത്രയെ ശാരദ ചിട്ടി തട്ടിപ്പുക്കേസിലാണ് സിബിഐ പിടികൂടിയത്.

25 ലക്ഷത്തിലധികം നിക്ഷേപകരില്‍നിന്നായി 10,000 കോടിയോളം രൂപ ശാരദ ചിട്ടിയുടെ പേരില്‍ മദന്‍ മിത്രയും സംഘവും തട്ടിയെടുക്കുകയായിരുന്നു. ശാരദാ ചിട്ടി ഫണ്ട്, റോസ് വാലി തുടങ്ങിയ പേരുകളില്‍ ബംഗാള്‍, ഒഡീഷ, ത്രിപുര, ബിഹാര്‍, അസം സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ച ഇരുനൂറിലധികം കമ്പനികളുടെ മറവിലായിരുന്നു 10,000 കോടിയോളം രൂപയുടെ വന്‍ തട്ടിപ്പ് നടന്നത്.

നിക്ഷേപകരില്‍നിന്നായി പിരിച്ചെടുക്കുന്ന പണം റിയല്‍ എസ്റ്റേറ്റ്, വിദ്യാഭ്യാസ, നിര്‍മാണ, വിനോദ, മാധ്യമ മേഖലകളിലെ കമ്പനികളില്‍ നിക്ഷേപിക്കുമെന്നും. എപ്പോള്‍ ആവശ്യപ്പെട്ടാലും തുക ഇരട്ടിയായി മടക്കിനല്‍കുമെന്നും പലിശ മാത്രം 18%വരെ നിക്ഷേപകര്‍ക്ക് നല്‍കുമെന്നുമായിരുന്നു തട്ടിപ്പിന് പിന്നില്‍ നിന്നവര്‍ പറഞ്ഞിരുന്നത്. എന്നാല്‍ മാസങ്ങളും വര്‍ഷങ്ങളും ആയിട്ടും പലിശയും മൊതലും ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് നിക്ഷേപകര്‍ കമ്പനികള്‍ക്കെതിരെ തിരിയുകയായിരുന്നു.

ശാരദാ ഗ്രൂപ്പ് തൊഴിലാളി യൂണിയന്‍ നേതാവായിരുന്നു സംസ്ഥാന സ്പോട്സ്- ഗതാഗത മന്ത്രിയായ മദന്‍ മിത്ര. യൂണിയന്‍ നിക്ഷേപകരുടേതാണെന്നു താന്‍ കരുതിയെന്നും അല്ലെന്നു മനസിലായപ്പോള്‍ പിന്‍മാറിയെന്നുമായിരുന്നു കേസില്‍ മന്ത്രിയുടെ വാദം. ഇതേ കേസില്‍ അറസ്‌റ്റിലാകുന്ന നാലാമത്തെ തൃണമൂല്‍ നേതാവാണ് മദന്‍ മിത്ര.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :