ട്രെയിനിൽ ലഗേജ് കൊണ്ടുപോകുന്നതിൽ നിയന്ത്രണം, ഭാരമേറിയാൽ അധികപണം നൽകണം

അഭിറാം മനോഹർ| Last Modified തിങ്കള്‍, 6 ജൂണ്‍ 2022 (17:36 IST)
വിമാനത്തിൽ ലഗ്ഗേജിന് ചുമത്തുന്നതിന് സമാനമായ നിയന്ത്രണങ്ങൾ റെയിൽവേയിലും വര്ണ്ണന്തായി റിപ്പോർട്ട്. അധികബാഗുകൾക്ക് അധികചാർജ് ഏർപ്പെടുത്താനാണ് നോക്കാം.

നിലവിൽ ട്രെയിനിൽ ലഗേജുകൾ കൊണ്ടുപോകുന്നതിന് നിയന്ത്രണങ്ങൾ ഒന്നും തന്നെയില്ല.ഈ നിയമത്തിനാണ് മാറ്റം വരുത്തുന്നത്. ബാഗുകളുടെ ഭാരം അനുവദനീയമായ അളവിൽ കൂടിയാൽ അധികം വരുന്ന ഓരോ കിലോഗ്രാമിനും 30 രൂപയാകും ഈടാക്കുക. പുതിയ നിയമമനുസരിച്ച് സി ഫസ്റ്റ് ക്ലാസിൽ 70 കിലോഗ്രാം വരെ സൗജന്യമായി കൊണ്ടുപോകാം. എസി 2 ടയർ ആണെങ്കിൽ 50 കിലോഗ്രാമും 3ടയർ ആണെങ്കിൽ 40 കിലോഗ്രാമും ഇത്തരത്തിൽ കൊണ്ടുപോകാം.

സ്ലീപ്പർ ക്ലാസിൽ 40 കിലോഗ്രാമും സെക്കൻഡ് ക്ലാസിൽ 35 കിലോഗ്രാം ഭാരവുമാണ് അനുവദനീയമായിട്ടുള്ളത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :