വേണാട്, പരശുറാം, ഇന്റർസിറ്റി, വഞ്ചിനാട് എന്നിവയിൽ ജനറൽ കോച്ചുകൾ പുനഃസ്ഥാപിച്ചു

എ കെ ജെ അയ്യര്‍| Last Modified ചൊവ്വ, 3 മെയ് 2022 (18:36 IST)
തിരുവനന്തപുരം: സംസ്ഥാനത്ത് അങ്ങേയറ്റം അങ്ങേയറ്റം ഏറ്റവുമധികം യാത്രക്കാർ ഉള്ള വേണാട്, പരശുറാം, ഇന്റർസിറ്റി, വഞ്ചിനാട് എന്നിവയിൽ ജനറൽ കോച്ചുകൾ പുനഃസ്ഥാപിച്ചു. യാത്രക്കാർക്ക് ഏറ്റവും ആശ്വാസമായൊരു കാര്യമാണിത്. റിസർവ്വേഷൻ ഇല്ലാത്ത ഏറ്റവും അധികം കോച്ചുകൾ ഉള്ള ട്രെയിനുകളാണിത്.

ഇതിനാൽ ഇനി മുതൽ വേണാട്, പരശുറാം എക്പ്രസ് ട്രെയിനുകളിൽ റിസർവ്വേഷൻ ഇല്ലാതെ പതിനഞ്ചു ജനറൽ കോച്ചുകൾ യാത്രക്കാർക്ക് ലഭിക്കും. കോവിഡ് കാലഘട്ടത്തെ ഏഴു സമയത്തായാണ് ഈ തീവണ്ടികളിലെ ജനറൽ കോച്ചുകൾ നിര്ത്തലാക്കിയത്.

ഇതോടെ പഴയ രീതിയിൽ ഈ തീവണ്ടികളിലെ യാത്രാ സൗകര്യം പൂർണ്ണമായും പുനഃ;സ്ഥാപിച്ചിട്ടുണ്ട്. ഇതിനൊപ്പം ഏറനാട്, അന്ത്യോദയ, അമൃത, പരശുറാം, അനന്തപുരി, ചെന്നൈ-കൊല്ലം എക്സ്പ്രസ്സ്, പുനർലൂർ - ഗുരുവായൂർ എക്പ്രസ്സ്, നാഗർകോവിൽ - കോട്ടയം എക്സ്പ്രസുകളിലും കൂടുതൽ ജനറൽ കോച്ചുകൾ സ്ഥാപിച്ചിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :