പതിനാറുകാരി സെൽഫിയെടുക്കവേ ട്രെയിൻ തട്ടി പുഴയിൽ വീണു മരിച്ചു

എ കെ ജെ അയ്യര്‍| Last Modified ശനി, 14 മെയ് 2022 (21:12 IST)
കോഴിക്കോട്: പതിനാറുകാരി ഫറോക്ക് റയിൽവേ പാലത്തിൽ നിന്ന് സെൽഫിയെടുക്കവേ ട്രെയിൻ തട്ടി പുഴയിൽ വീണു മരിച്ചു. കരുവന്തിരുത്തി സ്വദേശിനി നഫാത്ത് ഫത്താഹ് എന്ന പതിനാറുകാരിയാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം.

വിദ്യാർഥിനിക്കൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് പെരിങ്ങാവ് പട്ടായത്തിൽ മുഹമ്മദ് ഇഷാമിനെ (16) പരിക്കേറ്റു മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റയിൽവേ പാലത്തിൽ നിന്ന് സെൽഫി എടുക്കുന്നതിനിടെ കോയമ്പത്തൂരിൽ നിന്ന് മംഗളൂരുവിലേക്ക് പോയ പാസഞ്ചർ ട്രെയിനാണ് ഇവരെ തട്ടിയത്. ട്രെയിൻ തട്ടിയപ്പോൾ പെൺകുട്ടി പുഴയിലേക്കും സുഹൃത്ത് പാളത്തിലേക്കുമാണ് വീണത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :