സിആര്‍ രവിചന്ദ്രന്‍|
Last Modified ചൊവ്വ, 17 ഡിസംബര്‍ 2024 (16:51 IST)
ആലുവയില്‍ മുട്ട കയറ്റി വന്ന ലോറിക്ക് പിന്നില്‍ സ്വകാര്യ ബസിടിച്ചുണ്ടായ അപകടത്തില്‍ റോഡില്‍ പൊട്ടിവീണത് ഇരുപതിനായിരത്തോളം മുട്ടകള്‍. ഇന്ന് രാവിലെ 9 മണിയോടെയാണ് സംഭവം നടന്നത്.
ആലുവ പെരുമ്പാവൂര്‍ റോഡിലാണ് മുട്ട പൊട്ടി ഒഴുകിയത്. മുട്ട കയറ്റി വന്ന പിക്കപ്പ് ലോറിയാണ് അപകടത്തില്‍ പെട്ടത്. സ്വകാര്യ ബസ് പിന്നില്‍ വന്നിരിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ ലോറി അടുത്തുള്ള വര്‍ക്ക്‌ഷോപ്പിലേക്ക് പാഞ്ഞു കയറി രണ്ടു കാറുകളില്‍ ഇടിച്ചാണ് നിന്നത്. സംഭവത്തില്‍ ആളപായമൊന്നും ഉണ്ടായില്ല. റോഡില്‍ മുഴുവന്‍ പൊട്ടിയ മുട്ട കൊണ്ടു നിറഞ്ഞു. ഫയര്‍ഫോഴ്‌സ് എത്തിയാണ് സ്ഥലത്ത് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.