അനുബന്ധ വാര്‍ത്തകള്‍
- റോഡ് മുറിച്ചു കടക്കവേകാല്‍നടയാത്രക്കാരിയായ ഭിന്നശേഷിക്കാരി കെഎസ്ആര്‍ടിസി ബസ് കയറി മരിച്ചു
- ബാലഭാസ്കർ അവസാനമായി പറഞ്ഞത് അക്കാര്യം...
- Balabhaskar Accident: ലക്ഷ്മിയോളം നഷ്ട്ടം മറ്റാർക്കും ഇല്ല, എന്നിട്ടും അവരെ സമൂഹം വേട്ടയാടുന്നു!
- 'ബാലുവിനെയും കുഞ്ഞിനെയും അന്വേഷിച്ചപ്പോള്‍ പുറത്തുണ്ടെന്ന് സിസ്റ്റര്മാര് പറഞ്ഞു'; ലക്ഷ്മി
- വയനാട് ദുരന്തത്തില്‍ ദുരിതബാധിതര്‍ക്ക് വീട് വച്ച് നല്‍കാമെന്ന കര്‍ണാടക സര്‍ക്കാരിന്റെ വാഗ്ദാനത്തില്‍ കേരളം ഇതുവരെ മറുപടി നല്‍കിയില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി
കർണാടകയിൽ വിനോദയാത്രയ്ക്ക് പോയ 4 വിദ്യാർഥികൾ മുങ്ങിമരിച്ചു, അധ്യാപകരെ അറസ്റ്റ് ചെയ്ത് ശേഷം ജാമ്യത്തിൽ വിട്ടയച്ചു
സ്‌കൂള്‍ വിനോദയാത്രാ സംഘത്തിലെ 4 വിദ്യാര്‍ഥിനികള്‍ ഉത്തരകന്നഡ മുരുഡേശ്വരില്‍ കടലില്‍ മുങ്ങിമരിച്ചു. കോലാര്‍ മുളബാഗിലും മൊറാര്‍ജി ദേശായി റസിഡന്‍ഷ്യല്‍ സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനികളായ ശ്രാവന്തി, ദീക്ഷ, ലാവണ്‍യ്യ, ലിപിക എന്നിവരാണ് മരിച്ചത്. ലൈഫ് ഗാര്‍ഡിന്റെ മുന്നറിയിപ്പ് വകവെയ്ക്കാതെയാണ് വിദ്യാര്‍ഥിനികള്‍ കടലിലിറങ്ങിയത്.
വിദ്യാര്‍ഥിസംഘത്തെ നയിച്ച 6 അധ്യാപകരെ അറസ്റ്റ് ചെയ്ത ശേഷം സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചതായി ഉത്തരകന്നഡ എസ് പി എം നാരായണ പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രി സിദ്ധരാമയ്യ 5 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു.