ജനങ്ങള്‍ക്ക് ആശ്വാസമേകാന്‍ സ്റ്റാലിന്‍ സര്‍ക്കാര്‍; തമിഴ്‌നാട്ടില്‍ തക്കാളി കിലോഗ്രാമിന് 85 രൂപയ്ക്ക് വില്‍ക്കും

രേണുക വേണു| Last Modified ബുധന്‍, 24 നവം‌ബര്‍ 2021 (12:47 IST)

സെഞ്ചുറിയടിച്ച തക്കാളി വിലയെ പിടിച്ചുകെട്ടാന്‍ തമിഴ്‌നാട്ടില്‍ എം.കെ.സ്റ്റാലിന്‍ സര്‍ക്കാരിന്റെ തീവ്രശ്രമം. തക്കാളി കിലോഗ്രാമിന് 85 രൂപയ്ക്ക് വില്‍ക്കാനാണ് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. കിലോയ്ക്ക് 120 മുതല്‍ 140 വരെയാണ് തമിഴ്‌നാട്ടില്‍ ഇപ്പോള്‍ തക്കാളി വില. ഇത് 85 ആയി നിജപ്പെടുത്താന്‍ ഇന്നു ചേര്‍ന്ന ജില്ലാ കലക്ടര്‍മാരുടെ യോഗത്തിലാണ് സ്റ്റാലിന്‍ തീരുമാനിച്ചത്. തക്കാളി വില 85 രൂപയാക്കി കുറയ്ക്കുന്നതിന്റെ ഭാഗമായി സഹകരണ സംഘങ്ങള്‍ വഴി കര്‍ഷകരില്‍ നിന്ന് നേരിട്ട് തക്കാളി സംഭരിക്കാനും സ്റ്റാലിന്‍ തീരുമാനിച്ചു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :