ഗൗതം ഗംഭീറിനെ വധിക്കുമെന്ന് ഐഎസ് ഭീകരരുടെ ഭീഷണി

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 24 നവം‌ബര്‍ 2021 (11:44 IST)
എംപിയും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീറിനെ വധിക്കുമെന്ന് ഐഎസ് ഭീകരരുടെ ഭീഷണി. ഡല്‍ഹി പൊലീസാണ് ഇക്കാര്യം അറിയിച്ചത്. ഇന്നലെ രാത്രിയാണ് ഈ മെയിലില്‍ വധഭീഷണി എത്തിയത്. ഇതേതുടര്‍ന്ന് താരത്തിന്റെ രാജേന്ദ്ര നഗറിലെ വീട്ടില്‍ പൊലീസ് സുരക്ഷ ശക്തിപ്പെടുത്തി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും ഗംഭീറിന്റെ സുരക്ഷ വര്‍ധിപ്പിച്ചതായും ഡിസിപി ശ്വേത ചൗഹാന്‍ അറിയിച്ചു. 2018ലാണ് ഗംഭീര്‍ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിച്ച് രാഷ്ട്രീയത്തില്‍ സജീവമാകുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :