രാജ്യത്ത് വരും ദിവസങ്ങളില്‍ തക്കാളിവില കിലോയ്ക്ക് 300 കടക്കുമെന്ന് റിപ്പോര്‍ട്ട്

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 3 ഓഗസ്റ്റ് 2023 (09:48 IST)
രാജ്യത്ത് വരും ദിവസങ്ങളില്‍ തക്കാളിവില കിലോയ്ക്ക് 300 കടക്കുമെന്ന് റിപ്പോര്‍ട്ട്. നിലവില്‍ ഒരു കിലോ തക്കാളിക്ക് 250 രൂപയ്ക്ക് മുകളില്‍ വിലയുണ്ട്. മൊത്തവ്യാപാര സ്ഥാപനങ്ങളില്‍ കിലോയ്ക്ക് 220 രൂപയാണ് വില. മൊത്തവ്യാപാരികളുടെ അഭിപ്രായത്തില്‍ വരും ദിവസങ്ങളില്‍ വില 300കടക്കുമെന്നാണ്. വാര്‍ത്താ ഏജന്‍സിയായ പിടി ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

അതേസമയം രാജ്യത്ത് അവശ്യസാധനങ്ങളുടെ വില കുതിച്ചുയരുകയാണ്. ഉള്ളി, കാരറ്റ്, ഇഞ്ചി, മുളക് എന്നിവയുടെ വിലയും വര്‍ധിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :