ഹരിയാനയിലെ കലാപം: ഗുരുഗ്രാമില്‍ ബിരിയാണിക്കടകള്‍ അടിച്ചുതകര്‍ത്തു

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 1 ഓഗസ്റ്റ് 2023 (19:26 IST)
ഹരിയാനയിലെ കലാപത്തില്‍ ഗുരുഗ്രാമില്‍ ബിരിയാണിക്കടകള്‍ അടിച്ചുതകര്‍ത്തു. ഗുരുഗ്രാമിലെ ബാദ്ഷാപൂരിലാണ് വീണ്ടും അക്രമം ഉണ്ടായിരിക്കുന്നത്. മോട്ടോര്‍ ബൈക്കുകളിലും എസ്യുവികളിലും എത്തിയ 200 ഓളം പേര്‍ ബിരിയാണിയും മറ്റ് ഭക്ഷണങ്ങളും വില്‍ക്കുന്ന 14 ഔട്ട്‌ലെറ്റുകള്‍ തകര്‍ത്തു.

തിങ്കളാഴ്ച, ഗുരുഗ്രാമിലെ സെക്ടര്‍ 57-ലെ ഒരു മുസ്ലീം പള്ളിയില്‍ അമ്പതോളം പേരടങ്ങുന്ന ജനക്കൂട്ടം വെടിയുതിര്‍ക്കുകയും പിന്നീട് തീയിടുകയും ചെയ്തിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :