തിഹാര്‍ ജയിലില്‍ തടവുകാര്‍ ഏറ്റുമുട്ടി; ഒരാള്‍ മരിച്ചു

തിഹാര്‍ ജയില്‍ , തടവുകാര്‍ ഏറ്റുമുട്ടി , ജയില്‍ അധികൃതര്‍
ന്യൂഡല്‍ഹി| jibin| Last Modified ബുധന്‍, 12 ഓഗസ്റ്റ് 2015 (10:29 IST)
തിഹാര്‍ ജയിലില്‍ തടവുകാര്‍ തമ്മിലുണ്ടായ സംഘട്ടനത്തില്‍ ഒരാള്‍ മരിച്ചു. നാലു പേര്‍ ചേര്‍ന്ന് ഒരാളെ ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. നിരവധി പേര്‍ക്ക് പരുക്കേറ്റതായിട്ടാണ് റിപ്പോര്‍ട്ട്. തടവുകാര്‍ ഏറ്റുമുട്ടിയതിന് കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. കൂടുതല്‍ വിവരങ്ങള്‍ ജയില്‍ അധികൃതര്‍ പുറത്തു വിട്ടിട്ടില്ല. സംഭവത്തില്‍ ജയില്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :