Last Updated:
ചൊവ്വ, 11 ഓഗസ്റ്റ് 2015 (19:36 IST)
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വിദ്യാഭ്യാസ യോഗ്യതയെച്ചൊല്ലി സോഷ്യല്‍ മീഡിയയില്‍ പുതിയ വിവാദം. ഗുജറാത്തിലെ ഒരു സാമൂഹ്യ പ്രവര്‍ത്തകന്‍ പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യതകളറിയാന്‍ വിവരാവകാശരേഖ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ പ്രധാനമന്ത്രിയുടെ ഓഫീസും ഇലക്ഷന്‍ കമ്മീഷനും ഇതിന് മറുപടി നല്‍കാന്‍ തയ്യാറായില്ല. ഇതേത്തുടര്‍ന്ന് നിരവധി ആളുകളാണ് മോഡിയുടെ വിദ്യാഭ്യാസ യോഗ്യത വെളിപ്പെടുത്തണമെന്ന ആവശ്യവുമായി സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയത്.
#DegreeDikhaoPMSaab എന്ന ഹാഷ് ടാഗിലൂടെയാണ് ട്വിറ്ററിലും ഫെയ്‌സ്ബുക്കിലും പ്രധാനമന്ത്രിയുടെ ഓഫീസിനെതിരെ വിമര്‍ശനങ്ങള്‍ പ്രചരിക്കുന്നത്. നേരത്തെ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും ഡല്‍ഹി നിയമ മന്ത്രി ജിതേന്ദര്‍ തോമറും വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിവാദങ്ങളില്‍ പെട്ടിരുന്നു.
ഗുജറാത്ത് സർവകലാശാലയിൽ നിന്നും മോഡി പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദം നേടിയെന്നാണ് വിക്കിപീഡിയയിൽ പറയുന്നത്. മുന്‍പ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലും ഇക്കാര്യം രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ നിലവില്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ അദ്ദേഹത്തിന്റെ യോഗ്യത സംബന്ധിച്ച വിവരങ്ങളൊന്നും നിലവിൽ ലഭ്യമല്ല