അതിര്‍ത്തിയില്‍ പാക് വെടിവെപ്പും ഷെല്ലാക്രമണവും

 അതിര്‍ത്തി , ഇന്ത്യ - പാകിസ്ഥാന്‍ സംഘര്‍ഷം , വെടിവെപ്പ്
ശ്രീനഗർ| jibin| Last Modified ബുധന്‍, 12 ഓഗസ്റ്റ് 2015 (10:09 IST)
ജമ്മു കാശ്മീർ അതിർത്തിയിൽ പാകിസ്ഥാൻ സേന രണ്ട് തവണ വെടിനിർത്തൽ കരാർ ലംഘിച്ചു. പൂഞ്ച്, ബാല്‍കോട്ട് മേഖലയിലാണ് പാക് സൈന്യം വെടിവെപ്പും ഷെല്ലാക്രമണവും നടത്തിയത്. പുലര്‍ച്ചെ ഒന്നര മുതല്‍ 4 വരെയാണ് പാക്കിസ്ഥാന്‍റെ ഭാഗത്ത് നിന്ന് പ്രകോപനം ഉണ്ടായത്. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു.

പൂഞ്ചിലെ തന്നെ ഹാമിർപൂർ സെക്ടറിലും രാത്രി 11.45 നും 12.30നും മദ്ധ്യേ വെടിവെപ്പുണ്ടായി. ആർക്കും ആളപായമുള്ളതായി റിപ്പോർട്ടുകളില്ല. അതേ സമയം ഉദ്ദംപൂരില്‍ പിടിയിലായ പാക് ഭീകരന്‍ മുഹമ്മദ് നവേദിനെ ചോദ്യം ചെയ്യാനായി എന്‍ഐഎ ഡിജിപി ഇന്ന് ജമ്മു കശ്മീരിലെത്തും. നവീദിനൊപ്പം മറ്റ് മൂന്ന് പേര്‍ നുഴഞ്ഞു കയറിയതായാണ് സംശയം.ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടത്താനാണ് എന്‍ഐഎയുടെ നീക്കം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :