Last Modified ചൊവ്വ, 11 ഓഗസ്റ്റ് 2015 (20:10 IST)
പാചക വാതക സബ്‌സിഡി ലഭിക്കാന്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കാമെന്ന് സുപ്രീം കോടതി. എന്നാല്‍ മറ്റ് സേവനങ്ങള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമല്ലെന്നും ശേഖരിക്കുന്ന വ്യക്തിപരമായ വിവരങ്ങള്‍ പരസ്യപ്പെടുത്തരുതെതെന്നും കോടതി നിര്‍ദേശിച്ചു. ആധാര്‍ നിര്‍ബന്ധമല്ലെന്ന് ടിവിയിലും പത്രങ്ങളിലും പരസ്യം നല്‍കണമെന്നും സുപ്രീംകോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
കാര്‍ഡിന്റെ നിയമസാധുത ചോദ്യംചെയ്ത് സമര്‍പ്പിച്ച വിവിധ ഹര്‍ജികള്‍ പരിഗണിക്കവെയാണ് കോടതി ഉത്തരവ്. മൌലിക അവകാശങ്ങളില്‍ സ്വകാര്യതയും വരുമോ എന്ന പ്രധാനപ്പെട്ട ചോദ്യം ഉയര്‍ന്നതിനെ തുടര്‍ന്നാണു ഭരണഘടനാ ബെഞ്ചിനു കേസ് കൈമാറാന്‍ തീരുമാനിച്ചത്.