അഭിറാം മനോഹർ|
Last Modified തിങ്കള്‍, 11 മെയ് 2020 (20:08 IST)
രാജ്യത്ത് കൊവിഡ് രോഗം പകരുന്നതിനിടെ ഡൽഹിയിലെ തിഹാർ ജയിൽ അധികൃതരും ആശങ്കയിൽ. ഒരു ബലാത്സംഗ കേസുമായി ബന്ധപ്പെട്ട് ഒരാളെ തിഹാർ ജയിലിലെ രണ്ടാം നമ്പർ ജയിലിൽ എത്തിച്ചിരുന്നു.രാതിപ്പെട്ട പെണ്‍കുട്ടിക്ക് കഴിഞ്ഞ ദിവസം കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതാണ് ജയിൽ അധികൃതരെ ആശങ്കയിലാഴ്ത്തിയിരിക്കുന്നത്.
ബലാത്സംഗകേസിലെ പ്രതിയെിതിനെ തുടർന്ന് കൊവിഡ് പരിശോധനയ്‌ക്ക് വിധേയനാക്കി. ഇയാളുടെ ഫലം ഇതുവരെയും വന്നിട്ടില്ല.ഇയാള്‍ക്ക് വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ടാല്‍ ഇയാള്‍ക്കൊപ്പം സെല്ലില്‍ അടച്ചിരുന്നവര്‍ അടക്കമുള്ളവര്‍ക്കും കോവിഡ് 19 ബാധിക്കാന്‍ സാധ്യതയുണ്ട്.കുപ്രസിദ്ധ അധോലോക കുറ്റവാളി ഛോട്ടാ രാജന്‍ ബിഹാറിലെ കുപ്രസിദ്ധ മാഫിയ തലവന്‍ ഷഹാബുദ്ദീന്‍ എന്നിവരെയും തിഹാറിലെ രണ്ടാം നമ്പർ ജയിലിലാണ് പാർപ്പിച്ചിട്ടുള്ളത്.
കോവിഡ് 19 സംശയിക്കുന്ന പ്രതിയുമായി ഇവരൊന്നും നേരിട്ട് ഇടപഴകിയിട്ടില്ലെന്നാണ് സൂചന.അതേസമയം കോവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ സാമൂഹ്യ അകലം പാലിക്കല്‍ അടക്കമുള്ളവ ഉറപ്പാക്കിയിട്ടുണ്ടെന്ന് ജയില്‍
അധികൃതര്‍ പറഞ്ഞു. പുതുതായി വരുന്നവരെ കൊവിഡ് 19 പരിശോധനയ്‌ക്ക് വിധേയരാക്കാനും തീരുമാനമുണ്ട്.