ഐപിഎൽ നടന്നില്ലെങ്കിൽ കാത്തിരിക്കുന്നത് കടുത്ത പ്രതിസന്ധിയെന്ന് ബിസിസിഐ

അഭിറാം മനോഹർ| Last Modified ശനി, 9 മെയ് 2020 (15:05 IST)
ഈ വർഷം മത്സരങ്ങൾ നടന്നില്ലെങ്കിൽ ബിസിസിഐയെ കാത്തിരിക്കുന്നത് വലിയ സാമ്പത്തികപ്രതിസന്ധിയെന്ന് ട്രഷറര്‍ അരുണ്‍ ധുമാല്‍.ബിസിസിഐയുടെ പ്രധാന വരുമാന മാര്‍ഗമാണ് ഐപിഎൽ. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഐപിഎൽ മത്സരങ്ങൾ എന്ന് ആരംഭിക്കാമെന്നതിന്റെ പറ്റി ബിസിസിഐക്ക് തന്നെ വ്യക്തതയില്ലെന്നും അനുൺ ധുമാൽ പറഞ്ഞു.

ബിസിസിഐയുടെ പ്രതിസന്ധി സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകളെ ബാധിക്കും.വിലകൂടിയ യന്ത്രസംവിധാനങ്ങളും അവിടുത്തെ ജീവനക്കാരെയും എല്ലാം നോക്കേണ്ട ചുമതലയുള്ള സംസ്ഥാന അസോസിയേഷനുകൾക്ക് കഴിയാതെ വരും.കൊവിഡ് മഹാമാരി വിവിധ ക്രിക്കറ്റ് ബോർഡുകൾക്ക് കടുത്ത സാമ്പത്തിക ബാധ്യതയാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും കൊവിഡ് ആശങ്കയൊഴിഞ്ഞാല്‍ വിവിധ ബോര്‍ഡുകളുമായി ചര്‍ച്ച ചെയ്ത് ഭാവി പരിപാടികള്‍ തീരുമാനിക്കുമെന്നും അരുൺ ധുമാൽ വ്യക്തമാക്കി. ഐപിഎൽ മത്സരങ്ങൾ ഉപേക്ഷിച്ചാൽ ബിസിസിഐക്ക് 3000 കോടിയോളം നഷ്ടമുണ്ടാകുമെന്നാണ് കണക്കാക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :