സമ്പൂർണ്ണ ദുരന്തം: ട്രംപിന്റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ രൂക്ഷമായി വിമർശിച്ച് ഒബാമ

അഭിറാം മനോഹർ| Last Updated: ഞായര്‍, 10 മെയ് 2020 (11:11 IST)
കൊവിഡ് വ്യാപന സമയത്ത് നടപ്പാക്കിയ മോശം പ്രതിരോധ പ്രവർത്തനത്തിന്റെ പേരിൽ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെ പരസ്യമായി വിമർശിച്ച് മുൻ പ്രസിഡന്‍റ് ബരാക് ഒബാമ.തന്റെ ഭരണകാലത്ത് വൈറ്റ് ഹൗസിൽ ജോലി ചെയ്‌ത ഉദ്യോഗസ്ഥരുമായി നടത്തിയ വീഡിയോ കോൺഫറൻസിലാണ് ഒബാമയുടെ രൂക്ഷമായ വിമർശനം.

കൊവിഡ് പ്രതിസന്ധിയെ ട്രംപ് ഭരണഗൂഡം കൈകാര്യം ചെയ്‌ത രീതിയെ സമ്പൂര്‍ണ്ണ ദുരന്തം’ എന്നാണ് വിശേഷിപ്പിച്ചത്.എറ്റവും മികച്ച സർക്കാരിന്‍റെ കീഴിലും സ്ഥിതി മോശമായേനെ. എന്നാൽ മറ്റുള്ളവർക്ക് എന്ത് സംഭവിച്ചാലും വേണ്ടില്ല ഇതിൽ നിന്ന് എനിക്ക് എന്ത് കിട്ടും എന്നുള്ള ചിന്താഗതി സർക്കാർ നടപ്പാക്കുന്നത് സമ്പൂര്‍ണ്ണ ദുരന്തമാണെന്ന് ഒബാമ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :