ഇന്ത്യ കൊവിഡിനോട് പ്രതികരിച്ചത് അതിവേഗം, ജൂലൈ അവസാനത്തോടെ രോഗ വ്യാാപനം രൂക്ഷമാകുമെന്ന് ഡബ്ല്യുഎച്ച്ഒ

വെബ്ദുനിയ ലേഖകൻ| Last Modified ശനി, 9 മെയ് 2020 (11:36 IST)
ഡൽഹി: കൊവിഡിനോട് ഇന്ത്യ പ്രതികരിച്ചത് അതിവേഗമാണെന്നും അതിനാൽ തന്നെ വളരെ കുറച്ച് പൊസിറ്റീവ് കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത് എന്നും ലോകാരോഗ്യ സംഘടന. വൈറസ് വ്യാപനം അടങ്ങും മുൻപ് ജൂലൈ അവസാനത്തോടെ ഇന്ത്യയിൽ വ്യാപന നിരക്ക് വർധിയ്ക്കും എന്ന് ലോകാരോഗ്യ സംഘനടനയുടെ പ്രത്യേക കൊവിഡ് 19 പ്രതിനിധി ഡോ ഡേവിഡ് നബാരെ ദേശീയ മാധ്യമത്തോട് പറഞ്ഞു.

ലോക്ഡൗൺ നീങ്ങുമ്പോൾ ഇന്ത്യയിൽ കൊവിഡ് കേസുകളൂ എണ്ണം വർധിയ്ക്കും. വരും മാസങ്ങളിൽ രോഗബാധിതരുടെ എണ്ണത്തിൽ വലിയ വർധനവ് ഉണ്ടാകും ജൂലൈ മാസത്തിന്റെ അവസാനത്തോടെ രോഗ വ്യാപനം ഏറ്റവും ഉയരത്തിൽ എത്തും. ഇത് നിയന്ത്രണ വിധേയമാക്കാനും സാധിയ്ക്കും. അതിനാൽ ഇന്ത്യ ഭയക്കേണ്ട സാഹചര്യമില്ല എന്നാണ് കരുതുന്നത്. ലോക്ഡൗൺ ഉൾപ്പടെയുള്ള നടപടികൾ കാരണം രോഗവ്യാപനം നിശ്ചിത പ്രദേശങ്ങളിൽ ഒതുക്കി നിർത്താൻ ഇന്ത്യയ്ക്ക് സധിച്ചു എന്നും
ഡേവിഡ് നബാരെ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :