നാട്ടിലിറങ്ങിയ കടുവയെ തല്ലിക്കൊന്ന് നാട്ടുകാർ; വീഡിയോ

Last Modified വെള്ളി, 26 ജൂലൈ 2019 (13:00 IST)
ഗ്രാമത്തിലിറങ്ങിയ കടുവയെ നാട്ടുകാർ തല്ലിക്കൊന്നു. നാട്ടിലിറങ്ങിയ ഒന്‍പത് ഗ്രാമീണരെ ആക്രമിച്ചിരുന്നു. ഇതിൽ പ്രകോപിതരായിട്ടാണ് നാട്ടുകാര്‍ കടുവയെ തല്ലിക്കൊന്നത്. ഉത്തര്‍പ്രദേശിലെ പിലിബിത്ത് ടൈഗര്‍ റിസര്‍വ്വിലാണ് സംഭവം.

അഞ്ച് വയസ്സായ പെണ്‍കടുവയാണ് നാട്ടുകാരുടെ ക്രൂരമായ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. പിലിബിത്തിന് സമപമുളള ദേവൂരിയ എന്ന സ്ഥലത്ത് നിന്നുള്ള ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് സംഭവം പുറത്തറിയുന്നത്.
ഗ്രാമത്തിലേക്ക് ഇറങ്ങിയ കടുവയെ നാട്ടുകാര്‍ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. സംഭവത്തില്‍ 31 പേര്‍ക്കെതിരെയും കണ്ടാലറിയാവുന്ന 12 പേര്‍ക്കെതിരെയും വനംവകുപ്പ് കേസെടുത്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :