ഫേസ്ബുക്ക് വഴി ഫോൺ സെക്സിനു നിർബന്ധിക്കുന്നു; പരാതിയുമായി നടിയും ഗായികയുമായ സുചിത്ര കൃഷ്ണമൂര്‍ത്തി

Last Modified വെള്ളി, 26 ജൂലൈ 2019 (12:00 IST)
ഫെയ്‌സ്ബുക്ക് മെസേജിലൂടെ ഫോണ്‍ സെക്‌സിന് ക്ഷണിച്ച ആള്‍ക്കെതിരേ പൊലീസില്‍ പരാതി നല്‍കി നടിയും ഗായികയും ചിത്രകാരിയുമായ കൃഷ്ണമൂര്‍ത്തി. തനിക്ക് ഫെസ്ബുക്കിലയച്ച മെസേജ് പരസ്യമായി പോസ്റ്റ് ചെയ്തും താരം തന്റെ പ്രതിഷേധം അറിയിച്ചു.

സ്‌ക്രീന്‍ ഷോട്ട് സഹിതം ട്വീറ്റ് ചെയ്ത സുചിത്ര ഇങ്ങനെ കുറിച്ചു. ‘നാഷണല്‍ പ്രൈം പ്രിവന്‍ഷന്‍ കൗണ്‍സിലില്‍ ജോലി ചെയ്യുന്നു എന്ന് സ്വയം അവകാശപ്പെടുന്ന ഒരാളാണ് സ്ത്രീകളെ ഇത്തരത്തില്‍ ഉപദ്രവിക്കുന്നത്.‘ മുംബൈ പൊലീസിന്റെ സൈബര്‍ വിഭാഗത്തിനെയും നടി ട്വീറ്റില്‍ ടാഗ് ചെയ്തിരുന്നു. മുംബൈ പൊലീസ് ഉടന്‍ തന്നെ മറുപടിയും നല്‍കി.

1987- ല്‍ ടെലിവിഷന്‍ പരമ്പരയില്‍ അഭിനയിച്ച് കൊണ്ടാണ് സുചിത്ര അഭിനയരംഗത്തേക്ക് വരുന്നത്. നടി എന്നതിനൊപ്പം ചിത്രകാരിയും ഹിന്ദുസ്ഥാന്‍ ക്ലാസിക്കല്‍ സംഗീതത്തില്‍ പ്രാവീണ്യം നേടിയ ഗായികയുമാണ് സുചിത്ര കൃഷ്ണമൂര്‍ത്തി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :