Last Modified വ്യാഴം, 25 ജൂലൈ 2019 (13:22 IST)
ഗൾഫിൽ ജോലിയാണെന്ന് വീട്ടുകാരെ തെട്ടിദ്ധരിപ്പിച്ച് നാട്ടിൽ കാമുകിക്കൊപ്പം സുഖവാസം നടത്തിയ യുവാവിനെ കൈയ്യോടെ പിടികൂടി ബന്ധുക്കൾ. സംശയം തോന്നിയ ബന്ധുക്കളുടെ പരാതിയെ തുടർന്ന് പൊലീസ് യുവാവിനെ പൊക്കി കോടതിയിൽ ഹാജരാക്കി.
യുവാവിനെ കാണാന്‍ തന്നെ അനുവദിക്കുന്നില്ലെന്ന് ആരോപിച്ച് കോടതി പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന് മുകളില്‍ കയറി കുഞ്ഞുമായി യുവതി ആത്മഹത്യാ ഭീഷണി മുഴക്കി. ഇന്നലെ കീഴ്‌വായ്പൂര്‍ പോലീസ് സ്‌റ്റേഷനിലും തിരുവല്ല കോടതി വളപ്പിലുമാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.
മാന്താനം സ്വദേശി മദീഷാണ് (31) ഗള്‍ഫില്‍ ജോലി ചെയ്യുന്നുവെന്ന് വരുത്തി തീര്‍ത്ത് നാട്ടിലെത്തി കാമുകിയേയും അവരുടെ മകളെയും കൂട്ടി വാടകവീട്ടില്‍ ജീവിതം തുടങ്ങിയത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ:
മൂന്നു വര്‍ഷം മുമ്പാണ് ഡ്രൈവര്‍ വിസയില്‍ മദീഷ് വിദേശത്ത് ജോലിക്ക് പോയത്. അതിനു ഒന്നര വർഷം മുൻപ്
തൃക്കൊടിത്താനം സ്വദേശിനിയെ വിവാഹം ചെയ്തു. ഈ ബന്ധത്തില്‍ ഒരു കുഞ്ഞുമുണ്ട്. ആദ്യമായി വിദേശത്തു നിന്ന് മദീഷ് മടങ്ങി വന്നത് ഒന്നര വര്‍ഷം മുമ്പാണ്. ആദ്യ തവണ നാട്ടില്‍ വന്നതിന്റെ ഇടവേളയില്‍ പെയിന്റിങ്ങിന് പോയ കോട്ടമുറിയിലെ വീട്ടിലെ യുവതിയുമായി ഇയാള്‍ അടുപ്പത്തിലായി. യുവതിക്ക് രണ്ടു പെണ്‍മക്കളാണുള്ളത്.
ഒന്നര വര്‍ഷം നാട്ടിൽ വന്നശേഷം ഗൾഫിലേക്കെന്ന് പറഞ്ഞാണ് യുവാവ് മുങ്ങിയത്. ഈ സമയത്ത് കാമുകിയുമായി കണ്ണൂര്‍ ജില്ലയില്‍ വാടകയ്ക്ക് വീട് എടുത്ത് താമസിക്കുകയായിരുന്നു. ഈ വിവരമറിഞ്ഞ മദീഷിന്റെ ഭാര്യ രണ്ടാഴ്ച മുമ്ബ് കീഴ്‌വായ്പൂര്‍ സ്‌റ്റേഷനില്‍ ഭര്‍ത്താവിനെ കാണാനില്ലെന്നു പരാതി നല്‍കി. ഇതറിഞ്ഞ മദീഷ് താൻ മംഗളൂരുവിൽ ഉണ്ടെന്ന് വീട്ടുകാരെ അറിയിച്ചു.
കണ്ണൂരിലെത്തിയ ബന്ധുക്കള്‍ മദീഷിനെയും കൂട്ടി ഇന്നലെ രാവിലെ കീഴ്‌വായ്പൂര്‍ പോലീസ് സ്‌റ്റേഷനില്‍ ചെന്നു. കാമുകിയും മകളും ഒപ്പമുണ്ടായിരുന്നു. താന്‍ നാട്ടില്‍ വന്നിട്ട് എട്ടു മാസമായെന്നും കോട്ടമുറിയില്‍ നിന്ന് കാമുകിയെയും കൂട്ടി കണ്ണുരിലെത്തി അവിടെ വീട് എടുത്ത് താമസിക്കുകയായിരുന്നുവെന്നും മദീഷ് പോലീസിനോട് പറഞ്ഞു.
മദീഷിനെയാണ് പൊലീസ് കൊണ്ടുപോയത്. പിന്നാലെ കാമുകിയും കോടതിയിലെത്തി, തന്റെ ഭർത്താവിനെ വേണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ, കോടതിയിൽ ഭാര്യയ്ക്കും കുഞ്ഞിനുമൊപ്പം താന്‍ പൊക്കോളാമെന്ന് മദീഷ് വാദിച്ചതോടെ കാമുകി വെട്ടിലായി. തന്നെ വിവാഹ വാഗ്ദാനം ചെയ്ത് പീഡിപ്പിച്ച യുവാവിനെതിരേ പരാതി നല്‍കുമെന്ന നിലപാടാണ് ഇപ്പോള്‍ കാമുകിക്കെന്നാണ് പോലീസ് പറയുന്നത്.