1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Three terrorists were killed in kashmir

ജമ്മുകശ്മീരിലെ അനന്ത് നഗറില്‍ സുരക്ഷാ സേന മൂന്ന് ഭീകരരെ വധിച്ചു

India
ജമ്മുകശ്മീരിലെ അനന്ത് നഗറില്‍ സുരക്ഷാ സേന മൂന്ന് ഭീകരരെ വധിച്ചു. രഹസ്യവിവരത്തെതുടര്‍ന്ന് സുരക്ഷാ സേന തിരച്ചില്‍ നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. ഭീകരര്‍ സേനയ്ക്കു നേരെ  വെടിയുതിര്‍ക്കുകയായിരുന്നു. സുരക്ഷാ സേനയുടെ പ്രത്യാക്രമണത്തില്‍ മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു.
 
സംഭവസ്ഥലത്തുനിന്ന് എകെ47 തോക്കുകളും പിസ്റ്റലുകളും പിടിച്ചെടുത്തു. സ്ഥലത്ത് ഏറ്റുമുട്ടല്‍ തുടരുകയാണെന്നാണ് കിട്ടുന്ന വിവരം. കഴിഞ്ഞ ദിവസം ജമ്മുകശ്മീരിലെ അവന്തിപ്പോരയില്‍ സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ വധിച്ചിരുന്നു.
About Writer
ശ്രീനു എസ്
അടുത്ത ലേഖനം
സംസ്ഥാനത്ത് ഇന്നലെ പ്രഖ്യാപിച്ച ഹോട്ട്സ്പോട്ടുകള്‍ 13; ആകെ 124