റെയ്‌നാ തോമസ്|
Last Modified ചൊവ്വ, 5 നവംബര്‍ 2019 (10:13 IST)
തന്റെ ആഗ്രഹങ്ങൾക്ക് എതിരായി മകൾ വിവാഹം കഴിച്ചതിനെത്തുടർന്ന് അച്ഛൻ
കാർ കനാലിലേക്ക്
ഓടിച്ചുകയറ്റി. ഭാര്യയും മകനും അടങ്ങുന്ന വാഹനമാണ് യുവാവ് കനാലിലേക്ക് ഓടിച്ചത്. സംഭവത്തിൽ മൂവരും മരിച്ചു.
40കാരനായ നിരഞ്ജൻ ദാസ് എന്ന യുവാവും ഭാര്യ നീലം ഇവരുടെ 11 വയസ്സുകാരനായ മകൻ എന്നിവരാണ് മകൻ എന്നിവരാണ് മരിച്ചത്. ഞായറാഴ്ച വൈകിട്ടോടെയാണ് ഫത്തേഹാബാദിലെ റോഞ്ചാവാലിയിലുള്ള കനാലിലേക്ക് ഇവർ സഞ്ചരിച്ച വാഹനം വീണത്.
തനിക്ക് ഇഷ്ടമില്ലാത്തയാളെ മകൾ വിവാഹം ചെയ്തതിന്റെ സങ്കടത്തിലാണ് ഇയാൾ ജീവനെടുക്കാൻ ശ്രമിച്ചത്. മൂന്നുപേരുടെയും മൃതദേഹം കനാലിൽ നിന്ന് പുറത്തെടുത്തതായി പൊലീസ് പറഞ്ഞു.