അനുബന്ധ വാര്‍ത്തകള്‍
- കൊല്ലത്ത് സ്കൂൾ ബസും ബൈക്കും കൂട്ടിയിടിച്ചു; ഒരു മരണം
- മദീനയ്ക്കടുത്ത് തീർത്ഥാടകർ സഞ്ചരിച്ച ബസ് കത്തിയമർന്നു; 35 പേർ മരിച്ചു, ആരേയും രക്ഷപെടുത്താൻ കഴിഞ്ഞില്ലെന്ന് റിപ്പോർട്ട്
- ബൈക്കിൽ സഞ്ചരിച്ച ദമ്പതികളുടെ മേൽ 11കെവി ലൈൻ പൊട്ടിവീണു; ഷോക്കേറ്റ് ഭാര്യ മരിച്ചു
- ശ്രീറാം എന്തും ചെയ്യും, കാറോടിച്ചത് ഞാനല്ല: പരിഭ്രാന്തിയിൽ വഫ ഫിറോസ്
- ഒറ്റയ്ക്ക് കിടത്തി പരിശീലിപ്പിക്കാൻ മാതാപിതാക്കളുടെ ശ്രമം, ഏഴ് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം
കണ്ണീരായി അഭീൽ; കായിക മേളയ്ക്കിടെ ഹാമർ വീണ വിദ്യാർത്ഥി മരിച്ചു
കോട്ടയം മെഡിക്കൽ കോളെജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയവേയാണ് മരണം സംഭവിച്ചത്.
സംസ്ഥാന ജൂനിയർ അത്ലറ്റിക് മീറ്റിനിടെ ഹാമർ തലയിൽ വീണ് പരുക്കേറ്റ വിദ്യാർഥി മരിച്ചു. പാലാ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാർഥിയും മേലുകാവ് ചെവ്വൂർ കുറിഞ്ഞംകുളം ജോർജ് ജോണ്‍സന്റെ മകനുമായ അഫീൽ ജോണ്‍സ(16)നാണു മരിച്ചത്. കോട്ടയം മെഡിക്കൽ കോളെജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയവേയാണ് മരണം സംഭവിച്ചത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അഫീലിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി ഉണ്ടായിരുന്നെങ്കിലും ന്യൂമോണിയ പിടിപ്പെട്ടതിനാൽ നില വഷളാകുകയായിരുന്നു. കഴിഞ്ഞ ഒക്ടോബർ നാലിനാണ് ഹാമർ തലയിൽ വീണ് അഫീലിന് പരുക്കേറ്റത്.
സംഭവത്തിൽ പാലാ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണമാരംഭിച്ചിരുന്നു. സംസ്ഥാന കായിക വകുപ്പ് ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തി വരികയായിരുന്നു.