ആ അപകടം അനുഗ്രഹമായി, അല്ലെങ്കിൽ മൂന്ന് ജീവനുകൾ പൊലിഞ്ഞേനെ, വീഡിയോ !

വെബ്‌ദുനിയ ലേഖകൻ| Last Modified വെള്ളി, 25 ഒക്‌ടോബര്‍ 2019 (18:50 IST)
അനുഗ്രഹം, ഭാഗ്യം എന്നോക്കെ പറയുന്നത് എന്താണ് എന്ന് ഈ വീഡിയോ കണ്ടാൽ മനസിലാകും. തൊട്ടടുത്തെത്തിയ മരണം സെക്കന്റുകളുടെ വ്യത്യാസത്തിൽ അകന്നുപോവുക, അതാണ് സംഭവിച്ചത്. കുഞ്ഞുമായി റോഡ് ക്രോസ് ചെയ്യുകയായിരുന്ന ദമ്പതികൾ അത്ഭുതകരമയി രക്ഷപ്പെട്ട വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുകയാണ്.

റെഡ് സിഗ്നൽ വീണതോടെ സ്ട്രോളറിൽ ഇരുത്തിയ കുഞ്ഞുമായി ദമ്പതികൾ റോഡ് മുറിച്ചു കടക്കാൻ ശ്രമിക്കുന്നു. അപ്പോഴാണ് സിഗ്നൽ തെറ്റിച്ച് ഒരു കാർ ദമ്പതികൾക്ക് നേരെ പാഞ്ഞടുക്കുന്നത്. നിമിഷ നേരത്തിനുള്ളിൽ ഇടതുവശത്തുനിന്നുമെത്തിയ മറ്റൊരു കാറ് സിഗ്നൽ തെറ്റിച്ചെത്തിയ വാഹനത്തെ ഇടിക്കുകയായിരുന്നു.

ഇരു വാഹനങ്ങളും കൂട്ടിയിടിച്ചതോടെ ദമ്പതികളും കുഞ്ഞും പോറൽപോലുമേൽക്കാതെ രക്ഷപെട്ടു. ഫിനിക്സ് പൊലീസ് ഡിപ്പാർട്ട്മെന്റ് ട്വിറ്ററിലൂടെ പങ്കുവച്ച വീഡിയോ രണ്ട് ദിവസംകൊണ്ട് ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. 1500ഓളം പേർ ട്വീറ്റ് റീട്വീറ്റ് ചെയ്തു. സിഗ്നൽ തെറ്റിച്ചെത്തിയ വാഹനത്തിലെ ഡ്രൈറെ പൊലീസ് അറസ്റ്റ് ചെയ്ത്. അപകടത്തിൽപ്പെട്ട കാർ ഓടിച്ചിരുന്നയാൾക്ക് സാരമായ പരിക്കുകൾ ഇല്ല. ആ അപകടം അങ്ങനെ നല്ലതിനുവേണ്ടി മാത്രമായി.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :