ബാൽക്കണിയിൽ നിന്ന് സെൽഫി എടുക്കാൻ ശ്രമം, നിലതെറ്റി 17ആം നിലയിൽ നിന്നും താഴേക്ക്; പെൺകുട്ടിക്ക് ദാരുണാന്ത്യം

ചിപ്പി പീലിപ്പോസ്| Last Modified ഞായര്‍, 27 ഒക്‌ടോബര്‍ 2019 (11:48 IST)
17 ആം നിലയിലെ അപ്പാർട്ട്മെന്റിലെ ബാൽക്കണിയിൽ നിന്നും സെൽഫിയെടുക്കാൻ ശ്രമിച്ച പെൺകുട്ടിക്ക് ദാരുണാന്ത്യം. സെൽഫിയെടുക്കുന്നതിനിടെ 16കാരിയായ പെൺകുട്ടി നിലതെറ്റി താഴേക്ക് പതിക്കുകയായിരുന്നു. ദുബായിലെ ഷ്യ്ഖ് സയീദ് റോഡിലെ അപ്പാർട്ട്മെന്റിലാണ് സംഭവം. മരിച്ച പെൺകുട്ടി ഏഷ്യാക്കരിയാണെന്ന് ദുബായ് പൊലീസ് റിപ്പോർട്ട് ചെയ്യുന്നു.

കസേരയിൽ കയറി നിന്നായിരുന്നു പെൺകുട്ടി സെൽഫിക്ക് ശ്രമിച്ചത്. കസേര വഴുതിയപ്പോൾ പെൺകുട്ടിക്ക് നിലതെറ്റി, ഇവർ താഴേക്ക് പതിക്കുകയും മൊബൈൽ ഫോൺ തറയിൽ തന്നെ വീഴുകയുമായിരുന്നു. പെൺകുട്ടിയുടെ സഹോദരി സംഭവത്തിന്റെ ദൃക്‌സാക്ഷിയാണ്.

അപകടകരമായ രീതിയിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിനെതിരെ നിരവധി ബോധത്ക്കരണ ക്ലാസുകൾ നടക്കുന്നതിനിടയിലും ഇത്തരം ശ്രദ്ധയില്ലായ്മ നഷ്ടപ്പെടുത്തുന്നത് ജീവൻ തന്നെയാണ്. ഇപ്പോഴത്തെ തലമുറ പലപ്പോഴും മറന്നു പോകുന്നതും അതു തന്നെ.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :