തിരുച്ചിറപ്പള്ളിയില്‍ വാഹനാപകടത്തില്‍ 18 പേര്‍ മരിച്ചു

ചെന്നൈ| JOYS JOY| Last Modified ബുധന്‍, 21 ഒക്‌ടോബര്‍ 2015 (08:15 IST)
തിരുച്ചിറപ്പള്ളിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ 18 പേര്‍ മരിച്ചു. ബസ് ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരുക്ക് പറ്റിയിട്ടുണ്ട്. ചൊവ്വാഴ്ച രാത്രി പത്തുമണിയോടെയാണ് സംഭവം നടന്നത്.

ചെന്നൈയില്‍ നിന്ന് തൃശിനാപ്പള്ളിയിലേക്ക് പുറപ്പെട്ട ബസാണ് അപകടത്തില്‍പ്പെട്ടത്. സമയപുരത്ത് വെച്ച്
മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ എതിരെ വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

ചെന്നൈയിൽനിന്ന് നാഗർകോവിലിലേക്ക് പോകുകയായിരുന്ന സൂപ്പർ ഡീലക്സ് ട്രാൻസ്പോർട്ട് ബസും ഉരുക്ക് കമ്പി കയറ്റിയ ലോറിയുമാണ് കൂട്ടിയിടിച്ചത്.

മരിച്ചവരെയും പരുക്കേറ്റവരെയും സമീപത്തെ ആശുപത്രിയില്‍ എത്തിച്ചു. തൃശിനാപ്പള്ളി ടൗണില്‍ എത്തുന്നതിന് തൊട്ടു മുമ്പായിരുന്നു അപകടം.
മധുര, നാഗർകോവിൽ സ്വദേശികളാണ് മരിച്ചവരിലേറെയും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :