ഉധംപൂർ|
jibin|
Last Modified ചൊവ്വ, 20 ഒക്‌ടോബര്‍ 2015 (13:41 IST)
ജമ്മു കശ്‌മീരിലെ ഉധംപൂരിൽ ബസ് കൊക്കയിലേയ്ക്ക് മറിഞ്ഞ് ഒരു കുട്ടിയടക്കം 14 പേർ മരിച്ചു. 30 പേർക്ക് പരുക്കേറ്റു. ഇവരെ സമീപത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരിൽ 10 പേരുടെ നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഉയരാന്‍ സാധ്യത ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.
ഇന്ന് രാവിലെ നിറയെ യാത്രക്കാരുമായി ഗോർദിയിൽ നിന്ന് രാംനഗറിലേയ്ക്ക് പോവുകയായിരുന്ന അമിത വേഗത്തിലായതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ബസില്‍ നിറയെ കോളേജ് വിദ്യാര്‍ഥികളും സർക്കാർ ഉദ്യോഗസ്ഥരുമായിരുന്നു. ബസ് മറിഞ്ഞ ഉടെനെ തന്നെ സമീപവാസികള്‍ ഓടിയെത്തി രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു. തുടര്‍ന്ന് പൊലീസും അധികൃതരും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കുകയായിരുന്നു.