കെ എസ് ആര്‍ ടി സി ബസുകള്‍ കൂട്ടിയിടിച്ചു: 56 പേര്‍ക്ക് പരുക്ക്

വെഞ്ഞാറമൂട്| Last Modified ശനി, 17 ഒക്‌ടോബര്‍ 2015 (12:29 IST)
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് വേറ്റിനാട് വച്ച് കെ എസ് ആര്‍ ടി സിയുടെ രണ്ട് ബസുകള്‍ കൂട്ടിയിടിച്ചതിനാല്‍ ബസ് ജീവനക്കാര്‍ ഉള്‍പ്പെടെ 56 പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരെ നാട്ടുകാരും പൊലീസും ചേര്‍ന്ന് മറ്റ് ബസുകളില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എത്തിച്ചു.

ചാലക്കുടി ബസ് ഡിപ്പോയിലെ കണ്ടക്ടര്‍ ഹരീഷ്‌കുമാര്‍(40), ഡ്രൈവര്‍ പി ആര്‍ ബിജു(45) എന്നിവരും പരുക്കേറ്റവരില്‍ ഉള്‍പ്പെടുന്നു.

ചാലക്കുടിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന സൂപ്പര്‍ ഫാസ്റ്റും കന്യാകുമാരിയില്‍ നിന്ന് എറണാകുളത്തേക്ക് പോയ സൂപ്പര്‍ എക്സ്പ്രസുമായിരുന്നു കൂട്ടിയിടിച്ചത്. നിയന്ത്രണം വിട്ട എക്സ്പ്രസ് ബസ് റോഡരുകിലെ മണ്‍തിട്ടയില്‍ ഇടിച്ച ശേഷം സൂപ്പര്‍ ഫാസ്റ്റില്‍ ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ അടുത്തുള്ള വേറ്റിനാട് തോടിനു കുറുകെയുള്ള നടപ്പാലത്തിലേക്ക് നീങ്ങിയെങ്കിലും തോട്ടില്‍ വീഴാതെ ദുരന്തം ഒഴിവായി. ഇതോടെ ഏറെനേരം ഗതാഗതവും തടസപ്പെട്ടു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :