എ കെ ജെ അയ്യര്‍|
Last Modified തിങ്കള്‍, 10 ജനുവരി 2022 (14:50 IST)
കോയമ്പത്തൂർ: കോയമ്പത്തൂരിലെ അപ്പാർട്മെന്റിൽ വീട്ടുജോലിക്കെത്തിയ യുവതി 22 പവന്റെ സ്വര്ണാഭരണങ്ങളുമായി മുങ്ങിയെങ്കിലും ഒടുവിൽ പോലീസ് പിടിയിലായി. ഇടയാർപാളയം സ്വദേശിനി സൂര്യ എന്ന 34 കാരിയാണ്
പോലീസ് പിടിയിലായത്.
ഇവർ കോവിൽമേട്ടിലുള്ള അപ്പാർട്ട്‌മെന്റിൽ രണ്ട് പേരുടെ വീടുകളിൽ നിന്നാണ് ഈ സ്വർണ്ണം കവർന്നത്. പ്രശാന്ത് എന്നയാൾ ക്ഷേത്ര ദർശനത്തിനു പോയി തിരികെ എത്തിയപ്പോഴാണ് അലമാരയിലുണ്ടായിരുന്ന 12 പവന്റെ സ്വർണ്ണം കാണാതായ വിവരം അറിഞ്ഞത്. തുടർന്ന് പോലീസിൽ പരാതി നൽകുകയും പോലീസ് യുവതിയെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുകയും സ്വർണ്ണം കണ്ടെടുക്കുകയും ചെയ്തു.
ഇതിനൊപ്പം സംശയത്തിന്റെ പേരിൽ ഇവർ ജോലി ചെയ്തിരുന്ന മറ്റൊരു വീട്ടിലും അന്വേഷണം നടത്തിയപ്പോൾ അവിടെയും പത്ത് പവനോളം വരുന്ന സ്വർണ്ണം നഷ്ടപ്പെട്ടതും ഇവരാണ് കവർന്നതെന്നു കണ്ടെത്തി. അറസ്റ്റിലായ യുവതിയെ കോടതി റിമാൻഡ് ചെയ്തു.