അനുബന്ധ വാര്‍ത്തകള്‍
- പാർക്ക് ചെയ്തിരുന്ന ബൈക്കിൽ നിന്ന് 20 പവൻ കവർന്നയാൾ പിടിയിൽ
- അടച്ചിട്ടിരുന്ന വീട്ടിൽ നിന്ന് 25 പവന്റെ സ്വർണ്ണാഭരണം മോഷ്ടിച്ചയാൾ അറസ്റ്റിൽ
- മൂന്നുകോടിയോളം രൂപ വിലവരുന്ന വജ്രാഭരണവുമായി ജൂവലറി ജീവനക്കാരൻ കടന്നുകളഞ്ഞു
- ജൂവലറി ഉടമയെ ആക്രമിച്ചു 6 ലക്ഷം രൂപ കവർന്നയാൾ പിടിയിൽ
- ട്രെയിനില്‍ സ്ത്രീകളെ മയക്കിക്കിടത്തി കവര്‍ച്ച നടത്തിയവര്‍ പിടിയില്‍; തുണയായത് സിസിടിവി ദൃശ്യങ്ങള്‍, സംശയകരമായ രീതിയില്‍ ട്രെയിനില്‍ നിന്ന് ഇറങ്ങിയവരെ പ്രത്യേകം നിരീക്ഷിച്ച് പൊലീസ്
വീട് കുത്തിത്തുറന്ന് 25 പവൻ കവർന്നു
മലയാറ്റൂർ: മലയാറ്റൂരിൽ വീട് കുത്തിത്തുറന്ന് 25 പവൻ സ്വർണ്ണവും 41000 രൂപയും കവർന്നു. മലയാറ്റൂർ കൊറ്റമത്തു വീട്ടിൽ മണവാളൻ ഔസേപ്പ് മാത്യുവിന്റെ വീട്ടിലാണ് കവർച്ച നടന്നത്. വീടിന്റ പിൻവശത്തെ വാതിലിന്റെ ഓടാമ്പൽ തകർത്താണ് മോഷ്ടാവ് അകത്തു കയറിയത്. കിടപ്പു മുറിയിൽ ഉണ്ടായിരുന്ന താക്കോൽ കണ്ടെത്തിയാണ് അലമാര തുറന്നു മോഷണം നടത്തിയത്.
ഇന്ന് വെളുപ്പിന് രണ്ട് മണിക്കും മൂന്നു മണിക്കും ഇടയിലാണ് കവർച്ച നടന്നതെന്നാണ് നിഗമനം. സമീപ പ്രദേശങ്ങളിലും കവർച്ച നടന്നതായാണ് വിവരം. സമീപ വീട്ടിൽ മോഷണം നടന്ന വിവരം അറിഞ്ഞു വീട്ടിനുള്ളിൽ പരിശോധിച്ചപ്പോഴാണ് അവിടെ മോഷണം നടന്നതെന്ന് കണ്ടെത്തിയത്. പോലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് എത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അടുത്ത ലേഖനം