തടിയൂരാന്‍ തരൂരിന്റെ ട്വീറ്റ്; ‘മോഡി ഗാന്ധിജിയുടെ പാത പിന്തുടരണം'

ന്യൂഡല്‍ഹി| Last Modified ചൊവ്വ, 7 ഒക്‌ടോബര്‍ 2014 (14:23 IST)
പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പ്രശംസിച്ച് വെട്ടിലായ ശശി തരൂര്‍ തടിയൂരാന്‍ പുതിയ ട്വീറ്റുമായി രംഗത്തെത്തി. ഇത്തവണ പ്രശംസയ്ക്ക് പകരം ഉപദേശവുമായാണ് ട്വീറ്റ്.

ഭൌതിക ശുചിത്വം മാത്രംപോര, ആത്മീയ ശുചിത്വവും വേണം. മോഡി ഗാന്ധിജിയുടെ പാത പിന്തുടരണമെന്നും തരൂര്‍ ട്വിറ്ററില്‍ ഉപദേശിക്കുന്നു. വിദ്വേഷം, അസഹിഷ്ണുത, മതഭ്രാന്ത് എന്നിവയില്‍ നിന്ന് രാജ്യം മുക്തമാവണം. ഇതിനായി മോഡി പ്രവര്‍ത്തിക്കണമെന്നും തരൂര്‍ ട്വീറ്റിലൂടെ പറയുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പ്രശംസിച്ച സംഭവത്തില്‍ ശശി തരൂരിനെതിരേ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് തരൂരിനെതിരേ നടപടിയെടുക്കണമോയെന്ന് തീരുമാനിക്കാനിരിക്കെയാണ് മോഡിയെ ഉപദേശിച്ച് തരൂരിന്റെ പുതിയ ട്വീറ്റ്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :