തരൂര്‍ മോഡിയുടെ കെണിയിലെന്ന് വിഎം സുധീരന്‍

കോഴിക്കോട്:| Last Modified തിങ്കള്‍, 6 ഒക്‌ടോബര്‍ 2014 (17:18 IST)
ശശി തരൂര്‍ എംപി പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ കെണിയില്‍ വീണതാണെന്ന് കെപിസിസി
പ്രസിഡന്റ് വിഎം സുധീരന്‍. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സുധീരന്‍.

തരൂരിനെതിരെ പരാതി ലഭിച്ചിട്ടുണ്ട്. എന്ത് നടപടിയെടുക്കണമെന്ന് ആലോചിച്ച് തീരുമാനിക്കും. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രവര്‍ത്തനമാണ് തരൂരിനെ എംപിയാക്കിയതെന്നും സുധീരന്‍ പറഞ്ഞു.

നേരത്തെ മോഡിയെ പ്രശംസിച്ച തരൂരിന്റെ നിലപാടിനെതിരെ എം എം ഹസ്സന്‍, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :