ശശി തരൂരിന്റെ മോഡി പ്രശംസ; തീരുമാനമെടുക്കാന്‍ പ്രത്യേക കെപിസിസി യോഗം

Sasi Tharoor issue: special kpcc meeting tomorrow, ശശി തരൂര്‍, മോഡി, കെപിസിസി, പ്രതിഷേധം, ഹൈക്കമാന്‍ഡ്
തിരുവനന്തപുരം| Last Modified ചൊവ്വ, 7 ഒക്‌ടോബര്‍ 2014 (13:30 IST)
ശശി തരൂര്‍ നരേന്ദ്രമോഡിയെ പ്രശംസിച്ച സംഭവത്തില്‍ തീരുമാനം ബുധനാഴ്ചയെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ആര്‍എസ്എസ്, ബിജെപി അജണ്ട നടപ്പാക്കാന്‍ ആരെയും അനുവദിക്കില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.

മോഡി പ്രശംസയില്‍ ശക്തമായ പ്രതിഷേധം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടിയില്‍ ഉണ്ടെന്നും ശക്തമായി നടപടിയെടുക്കുമെന്നും കെപിസിസി നേതൃത്വവും വ്യക്തമാക്കിയിട്ടുണ്ട്. ഇതില്‍ തീരുമാനമെടുക്കാന്‍ ബുധനാഴ്ച പ്രത്യേക കെപിസിസി യോഗം ചേരും. പക്ഷേ തിരുവനന്തപുരത്തില്‍ നിന്നുളള എംപി എന്ന നിലയില്‍ ഹൈക്കമാന്‍ഡിനെ കാര്യങ്ങള്‍ ധരിപ്പിക്കുകയും നടപടി ആവശ്യപ്പെടുകയും ചെയ്യാനാണ് സാധ്യത.

മോഡിയെ പ്രശംസിച്ചതിന് നേരത്തെ എം എം ഹസനും ശശി തരൂരിനെതിരേ രംഗത്തെത്തിയിരുന്നു. പ്രശംസ അര്‍ഹിക്കുന്ന തരത്തില്‍ ഒന്നും മോഡി ചെയ്തിട്ടില്ല. കലാകാരനായ കമല്‍ഹാസന്റെ അഭിപ്രായം പോലും തരൂരിന് ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനനേതൃത്വം തരൂരിനോട് ഇക്കാര്യത്തില്‍ വിശദീകരണം ആവശ്യപ്പെടും.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :