1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Thambi Durai meets PM Narendra Modhi

തമ്പി ദുരൈ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

തമ്പി ദുരൈ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

തമ്പി ദുരൈ
രാഷ്‌ട്രീയ അനിശ്ചിതത്വത്തിന് തമിഴ്നാട്ടില്‍ അവസാനമാകുന്നില്ല. എ ഐ എ ഡി എം കെ നേതാവും ശശികല പക്ഷക്കാരനും ലോക്സഭ സ്പീക്കറുമായ തമ്പിദുരൈ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.
 
ശശികല പക്ഷക്കാരില്‍ ശശികല കഴിഞ്ഞാല്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന നേതാവാണ് തമ്പിദുരൈ. ജല്ലിക്കെട്ട് വിഷയത്തില്‍ പ്രധാനമന്ത്രിയുമായി തമ്പിദുരൈ കൂടിക്കാഴ്ചയ്ക്ക് ശ്രമിച്ചിരുന്നെങ്കിലും അനുമതി ലഭിച്ചിരുന്നില്ല.
 
എന്നാല്‍, പനീര്‍സെല്‍വവുമായി കൂടിക്കാഴ്ച അനുവദിച്ച പ്രധാനമന്ത്രി പ്രശ്നം എളുപ്പത്തില്‍ പരിഹരിക്കുന്നതിന് കേന്ദ്രത്തിന്റെ എല്ലാവിധ സഹായവും നല്കുകയും ചെയ്തിരുന്നു.
അടുത്ത ലേഖനം
പനീര്‍‌സെല്‍‌വം ഗവര്‍ണറെ കണ്ടു, രാജി പിന്‍‌വലിക്കാനുള്ള സന്നദ്ധത അറിയിച്ചു; ‘നല്ലത് നടക്കും’ എന്ന് പനീര്‍‌സെല്‍‌വം