ചെന്നൈ|
Last Modified വ്യാഴം, 9 ഫെബ്രുവരി 2017 (17:41 IST)
ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവുവും തമിഴ്നാട് മുഖ്യമന്ത്രി ഒ പനീര്‍സെല്‍വവും തമ്മിലുള്ള കൂടിക്കാഴ്ച അവസാനിച്ചു. കൂടിക്കാഴ്ചയ്ക്ക് ശേഷം തന്‍റെ വസതിയില്‍ തിരിച്ചെത്തിയ പനീര്‍സെല്‍വം മാധ്യമപ്രവര്‍ത്തകരെ കണ്ടു.
‘നല്ലത് നടക്കും’ എന്നായിരുന്നു മാധ്യമപ്രവര്‍ത്തകരോട് പനീര്‍സെല്‍വം പ്രതികരിച്ചത്. ധര്‍മ്മം വിജയിക്കുമെന്നും നല്ലതുനടക്കുമെന്നുമാണ് പനീര്‍സെല്‍വം പറഞ്ഞത്. ഈ ഒരു വരി മാത്രം പറഞ്ഞതിന് ശേഷം പനീര്‍സെല്‍വം വീടിനുള്ളിലേക്ക് പോകുകയായിരുന്നു.
എന്നാല്‍ ഈ ഒറ്റവരി പ്രതികരണത്തിന്‍റെ അര്‍ത്ഥം എന്താണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വ്യാഖ്യാനിച്ചുവരികയാണ്. തന്‍റെ കൂടെ എത്ര എം എല്‍ എമാര്‍ ഉണ്ടെന്നോ രാജിക്കത്ത് പിന്‍വലിക്കുന്ന കാര്യമോ മാധ്യമങ്ങളോട് പങ്കുവയ്ക്കാന്‍ ഒ പി എസ് തയ്യാറായില്ല. എന്നാല്‍ എല്ലാ കാര്യങ്ങളും ഗവര്‍ണറെ പനീര്‍സെല്‍വം ധരിപ്പിച്ചതായും രാജി പിന്‍വലിക്കാനുള്ള സന്നദ്ധത പ്രകടിപ്പിച്ചതായും റിപ്പോര്‍ട്ടുണ്ട്.
രാത്രി ഏഴരയ്ക്ക്
ശശികല ഗവര്‍ണറെ കാണുന്നുണ്ട്. തനിക്ക് 130ലേറെ എം എല്‍ എമാരുടെ പിന്തുണയുണ്ടെന്നും മന്ത്രിസഭ രൂപീകരിക്കാന്‍ തന്നെ അനുവദിക്കണമെന്നും ശശികല ഗവര്‍ണറോട് അഭ്യര്‍ത്ഥിക്കും.