1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Terrorists killed in j&k

ജമ്മു കശ്‌മീരിൽ ഏറ്റുമുട്ടൽ: ജയ്‌ഷെ കമാൻഡർ ഉൾപ്പടെ അഞ്ച് ഭീകരരെ വധിച്ചു

ജമ്മു കശ്‌മീർ
ജമ്മു കശ്മീരിലുണ്ടായ ഏറ്റുമുട്ടലുകളിൽ സൈന്യം അഞ്ച് ഭീകരരെ വധിച്ചു. ജയ്ഷെ മുഹമ്മദ് കമാന്‍ഡര്‍ സഹീദ് വാനിയും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. പുൽവാമയിലും ബുഡ്ഗാമിലുമുണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരരെ വധിച്ചത്. 12 മണിക്കൂറിലേറെയായി ഏറ്റുമുട്ടൽ തുടരുകയാണ്.
 
ജയ്ഷെ കമാൻഡറും ഒരു പാക്കിസ്ഥാനിയും മൂന്ന് പ്രാദേശിക ഭീകരരുമാണ് കൊല്ലപ്പെട്ടതെന്ന് സുരക്ഷാ സേന അറിയിച്ചു. കഴിഞ്ഞ വെള്ളിയാഴ്‌ച സൈന്യം 3 ഭീകരരെ അറസ്റ്റ് ചെയ്‌തിരുന്നു.ഇവരിൽ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ഏറ്റുമുട്ടലിൽ 5 ഭീകരരെ വധിച്ചത്.ഇന്നലെ അനന്ത്നാഗിൽ ഒരു പൊലീസ് ഉദ്യോഗസ്ഥൻ വീരമൃത്യു വരിച്ചിരുന്നു.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്നു, ഇന്ന് രോഗം സ്ഥിരീകരിച്ചത് 2,34,281 പേർക്ക്