ദിലീപിനെതിരായ കേസിൽ ഗൂഢാലോചനയുടെ പുതിയ തെളിവുമായി പ്രോസിക്യൂഷൻ

അഭിറാം മനോഹർ| Last Modified ഞായര്‍, 30 ജനുവരി 2022 (08:36 IST)
നടിയെ അക്രമിച്ച കേസിലെ അന്വേഷണോദ്യോഗസ്ഥരെ വകവരുത്താന്‍ ദിലീപ് അടക്കമുള്ള പ്രതികള്‍ നടത്തിയെന്ന കേസിൽ കൂടുതല്‍ തെളിവുകള്‍ പുറത്തുവിട്ട് പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍. ഫോണ്‍ കൈമാറണമെന്നാവശ്യപ്പെട്ട് നല്‍കിയ ഉപഹര്‍ജി പരിഗണിക്കുന്നതിനിടയിലാണ് പുതിയ തെളിവുകൾ ഹാജരാക്കിയത്.

എം.ജി.റോഡിലെ മേത്തര്‍ ഹോം ഫ്‌ലാറ്റില്‍ 2017 ഡിസംബറില്‍നടന്ന ചര്‍ച്ച ഗൂഢാലോചനയുടെ ഭാഗമാണെന്നതാണ് അധിക തെളിവുകളില്‍ ആദ്യത്തേത്. ഇതിൽ ദിലീപ്, സഹോദരന്‍ അനൂപ്, സഹോദരീഭര്‍ത്താവ് സൂരജ് എന്നിവര്‍ പങ്കെടുത്തിട്ടുള്ളതായി പറയുന്നു.ആലുവ പോലീസ് ക്ലബ്ബിന് സമീപത്തുകൂടി ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികള്‍ വാഹനത്തില്‍ പോകുമ്പോള്‍ ആക്രമണത്തെക്കുറിച്ച് സംസാരിച്ചുവെന്നും കണ്ടെത്തിയിട്ടുണ്ട്. 2018 മെയ് മാസത്തിലാണിത്.

ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനുപിന്നാലെ എല്ലാവരും ഫോണ്‍ മാറ്റിയെന്നത് ഗൂഢാലോചനയെ ബന്ധിപ്പിക്കുന്നതാണെന്ന് കോടതിയും വാക്കാല്‍ അഭിപ്രായപ്പെട്ടു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :