പുതുവർഷം, മുംബൈയിൽ ഭീകരാക്രമണ മുന്നറിയിപ്പ്: ജാഗ്രത

മുംബൈ| അഭിറാം മനോഹർ| Last Modified വ്യാഴം, 30 ഡിസം‌ബര്‍ 2021 (19:18 IST)
മുംബൈ: മുംബൈയിൽ ഭീകരാക്രമണ മുന്നറിയിപ്പ്. പുതുവർഷ ആഘോഷങ്ങൾക്കിടെ ഖലിസ്ഥാൻ ഭീകരർ ആക്രമണം നടത്തിയേക്കുമെന്ന് രഹസ്യാന്വേഷണ ഏജൻസികൾ മുന്നറിയിപ്പ് നൽകി. ഇതിന്റെ പശ്ചാത്തലത്തിൽ മുംബൈയിൽ സുരക്ഷാ നടപടികൾ ശക്തമാക്കി.

അവധിയിലുള്ള പോളീസുകാരെ ഡ്യൂട്ടിയിൽ പ്രവേശിക്കാൻ മുംബൈ പോലീസ് കമ്മീഷണർ ഉത്തരവിറക്കി. ദാദർ,ബാന്ദ്ര,ചർച്ച്‌ഗേറ്റ്,സിഎസ്‌എംപി,കുർല റെയിൽവെ സ്റ്റേഷൻ എന്നിവിടങ്ങളിൽ ഇതിനെ തുടർന്ന് നിരീക്ഷണം ശക്തമാക്കി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :